നീലേശ്വരം നഗരസഭയിലെ ജൈവ മാലിന്യ സംസ്കരണ കാര്യക്ഷമത ഉറപ്പാക്കൽ സർവേ ആരംഭിച്ചു
നീലേശ്വരം നഗരസഭയിലെ ജൈവ മാലിന്യ സംസ്കരണ ഉപാധി കാര്യക്ഷമത ഉറപ്പാക്കൽ പരിശീലനത്തിൻ്റെ ഉദ്ഘാടനം നഗരസഭ ആരോഗ്യ സ്റ്റാൻ്റിംഗ് ചെയർപേഴ്സൺ ടി പി ലത നിർവ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ഷംശുദ്ധീൻ അരിഞ്ചിറ, നഗരസഭാ സെക്രട്ടറി മനോജ് കുമാർ, ക്ലീൻ സിറ്റി മാനേജർ ഏ കെ പ്രകാശൻ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ പി വി ദേവരാജൻ മാസ്റ്റർ, സി ഡി എസ് ചെയർപേഴ്സൺ കെ വി സന്ധ്യ, കൗൺസിലർമാരായ കെ ജയശ്രീ, വി വി സതി, വത്സല പി, ദാക്ഷായണി കുഞ്ഞിക്കണ്ണൻ, പി പി ലത, വി വി ശ്രീജ, പി ശ്രീജ, പി കുഞ്ഞിരാമൻ, എം. കെ വിനയരാജ്, കെ മോഹനൻ എന്നിവർ ആശംസയർപ്പിച്ചു. ടെക്നിക്കൽ അസിസ്റ്റൻ്റുമാരായ പ്രജീഷ് , വിനീത, ഹെൽത്ത് ഇൻസ്പക്ടർ പി മൊയ്തു എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ സി ഡി എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ജനുവരി 12 നകം നഗരസഭയിലെ എല്ലാ വീടുകളിലെയും സ്ഥാപനങ്ങളിലെയും സർവ്വേ പൂർത്തിയാക്കുവാൻ തീരുമാനിച്ചു.
No comments