Breaking News

കേരള എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം ജനു. 11 ന് കാഞ്ഞങ്ങാട്ട്

കേരള എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ ജില്ലാ സമ്മേളനം ജനുവരി 11 ന് കാഞ്ഞങ്ങാട് പ്രസ്‌ഫോറം ഹാളിൽ ചേരും.
രാവിലെ 10 മണിക്ക് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് നാസർ എടരിക്കോട് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് നാരായണഭട്ട് അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ മണി കൊല്ലം സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. ട്രഷറർ രാധാകൃഷ്ണൻ പാലക്കാട് സംസാരിക്കും. ജില്ലാ സെക്രട്ടറി പ്രകാശ് നാരായണൻ സ്വാഗതം പറയും.

No comments