Breaking News

നീലേശ്വരം വെടിക്കെട്ട് അപകടം ഉറ്റവരെ നഷ്ടപ്പെട്ടവർ അദാലത്തിലെത്തി സാന്ത്വനമേകി മന്ത്രിമാർ


നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട കിണാനൂറിലെ കെ.വി ഉഷ, കിണാവൂരിലെ യു. ജാനകി, മഞ്ഞളംകാട്ടെ കെ. സുശീല എന്നിവർ വെള്ളരിക്കുണ്ടിൽ കരുതലും കൈത്താങ്ങും അദാലത്തിലെത്തി. നീലേശ്വരം വീരർക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ കുടുംബത്തിലെ വരുമാനമുണ്ടായിരുന്ന അംഗം മരണപ്പെട്ടതോടെ തങ്ങൾ കഷ്ടപ്പാടിലാണെന്നും നിലവിൽ മുൻഗണനാ വിഭാഗത്തിലുള്ള റേഷൻ കാർഡുകൾ എ. എ വൈ ആക്കി നൽകണം എന്നതായിരുന്നു ഇവരുടെ ആവശ്യം.

 മകൻ വെടിക്കെട്ട് അപകടത്തിൽ
 മരണപ്പെട്ടതോടെ ആശ്രയം ഇല്ലാതായി .മകൻ്റെ ഭാര്യയും കുട്ടികളും 60 പിന്നിട്ട ഭർ ത്താവും മാത്രമാണ് വീട്ടിലുള്ളത്. തങ്ങൾക്ക് ജോലിക്ക് പോകാൻ സദ്ധിക്കുന്നില്ലെന്നും സുശീല മന്ത്രിയോട് പറഞ്ഞു. തങ്ങൾക്ക് എ.എ.വൈ റേഷൻ കാർഡ് അനുവദിക്കണം എന്ന് മന്ത്രിമാരൊട് പറഞ്ഞു. 

കുടുംബത്തിനെ ആശ്രയമായിരുന്ന മകൻ രാജേഷ് മരണപ്പെട്ടതോടെ കുടുംബം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലാണെന്നും വിധവയായ താനും അവിവാഹിതയായ മകളും മാത്രമാണ് വീട്ടിൽ. രോഗിയായ തനിക്ക് ജോലിക്ക് പോകാൻ സാധിക്കുന്നില്ലെന്നും ജാനകി മൺ പറഞ്ഞു. 

വേദിയിൽ നിന്നും സദസ്സിലേക്ക് ഇറങ്ങിവന്നാണ് മന്ത്രി വി അബ്ദുറഹ്മാൻ ഇവരുടെ പരാതികൾ കേട്ടത്. 
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും ദുരന്തബാധിതരെ ചേർത്ത് പിടിച്ച് സാന്ത്വനിപ്പിച്ചു.

അദാലത്തിൽ പരിഗണിച്ച് തീരുമാനിച്ച വിഷയം എന്ന നിലയിൽ ഇവർക്ക് എ.എ.വൈ കാർഡുകൾ നൽകുന്നതിന് തുടർ നടപടികൾക്കായി സിവിൽ സപ്ലൈസ് കമ്മീഷണർക്ക് സമർപ്പിക്കാൻ ജില്ലാ സപ്ലൈ ഓഫീസർക്ക് മന്ത്രി നിർദ്ദേശം നൽകി.  

വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ടവർക്ക് സർക്കാർ നൽകുന്ന ധനസഹായം ഇത് വരെ ലഭിച്ചില്ല എന്നതായിരുന്നു കെ.വി ഉഷയുടെ പരാതി. വിഷയത്തിൽ ഇടപെട്ട ശേഷം ഫണ്ട് ലഭ്യമാകുന്നതിനായി പരാതി മുഖ്യമന്ത്രിക്ക് സമർപ്പിക്കാൻ എ. ഡി.എമ്മിന് നിർദ്ദേശം നൽകി.

No comments