Breaking News

നാഷനൽ ഗെയിംസിലേക്ക് ടെക്‌നിക്കൽ ഒഫീഷ്യൽ ആയി നീലേശ്വരം സ്വദേശി


ഡെറാഡൂണിൽ നടക്കുന്ന മുപ്പത്തിയെട്ടാമത് നാഷനൽ ഗെയിംസിലേക്ക് ടെക്‌നിക്കൽ ഒഫീഷ്യൽ ആയി നീലേശ്വരം സ്വദേശി.
നീലേശ്വരം കിഴക്കൻകൊഴുവൽ മന്നൻപുറത്തുകാവിനു സമീപം വളപ്പിൽ ഇല്ലത്തെ കെ.ആനന്ദകൃഷ്ണനാണ് നോമിനേറ്റ് ചെയ്യപ്പെട്ടത്. അജാനൂർ ഇഖ്ബാൽ ഹയർസെക്കൻഡറി സ്‌കൂളിലെ കായികാധ്യാപകനാണ്. എഫ് സി ഐ ജീവനക്കാരനും മന്നൻപുറത്തുകാവിലെ ശാന്തിക്കാരനുമായ കെ.ഉണ്ണിക്കൃഷ്ണന്റെയും കെ.ഉഷയുടെയും മകനാണ്. കേരള ടീമിൽ കളിക്കുന്നതിനിടെ പരിക്കിനെ തുടർന്ന് പിന്മാറിയ ആനന്ദ് സ്ഥിരോത്സാഹം കൈവിടാതെ പിന്നീട് റഫറി പരിശീലനം നേടി പരീക്ഷ പാസായി ബാസ്‌കറ്റ് ബോളിലെ പ്രായം കുറഞ്ഞ നാഷനൽ റഫറിയായി മാറി. ജില്ലാ ബാസ്‌കറ്റ് ബോൾ ടീമിലും പിന്നീട് കേരള ടീമിലും അംഗമായിരുന്നു.
..............

No comments