Breaking News

സിഐടിയു നീലേശ്വരം മുനിസിപ്പൽ കൺവെൻഷൻ നടത്തി.

സിഐടിയു നീലേശ്വരം മുനിസിപ്പൽ കൺവെൻഷൻ നടത്തി. രാജ്യത്ത് തൊഴിൽ സമയം വർദ്ധിപ്പിക്കാനുള്ള നീക്കത്തിനെതിര അണിനിരക്കുക
രാജ്യത്തെ മുഴുവൻ തൊഴിൽ മേഖലയിലെയും തൊഴിൽ സമയം വർദ്ധിപ്പിച്ച് തൊഴിലാളികളെ പീഠിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ മുഴുവൻ തൊഴിലാളികളും അണിനിരക്കണമെന്ന് സി ഐ ടി യു നീലേശ്വരം മുനിസിപ്പൽ കൺവെൻഷൻ മുഴുവൻ തൊഴിലാളികളോടും ആഹ്വാനം ചെയ്തു.
നിലേശ്വരം എൻജി കമ്മത്ത് ഹാളിൽ നടന്ന കൺവെൻഷൻ സിഐടിയു ജില്ലാ വൈസ് പ്രസിഡണ്ട് കാറ്റാടി കുമാരൻ ഉൽഘാടനം ചെയ്തു. ഇ. കെ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.കെ. ഉണ്ണി നായർ , വെങ്ങാട്ട് ശശി, കെ.രാഘവൻ, വി കെ ദാമോധരൻ, ഇ.ചന്ദ്രമതി ,ഷോജ വിജയൻ, പി.കുഞ്ഞിരാമൻ, ടി വി ഭാസ്കരൻ, ടി.കെപ്രദീപൻഎന്നിവർ സംസാരിച്ചു
ഒ.വി രവിന്ദ്രൻ സ്വാഗതം പറഞ്ഞു.

No comments