Breaking News

പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം: സോവനീർ പ്രകാശനവും ആദരവും ജനുവരി 25 ന്

ഫെബ്രുവരി എട്ടു മുതൽ 11 വരെ നടക്കുന്ന നീലേശ്വരം പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള സുവനീർ പ്രകാശനവും ആചാര സ്ഥാനികനായി 80 വർഷം പിന്നിട്ട അരക്കച്ചാൽ അമ്പു കോമരത്തെ ആദരിക്കലും ഓഡിയോ പ്രകാശനവും ജനുവരി 25 ന് നടക്കും. സോവനീർ പ്രകാശനം സ്പോർട്സ് വകുപ്പ് മന്ത്രി വി.അബ്ദുൽ റഹ്മാനും അമ്പുകോമരത്തെ ആദരിക്കലും പ്രമോ വീഡിയോ പ്രകാശനവും മുൻ ദേവസ്വം മന്ത്രി കെ.സി.വേണുഗോപാലും നിർവഹിക്കും. സോവനീർ കരിവെള്ളൂർ വലിയച്ഛൻ പ്രമോദ് കോമരം ഏറ്റുവാങ്ങും.പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഡ്വ. കെ വി രാജേന്ദ്രന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ സോവനീർ എഡിറ്റർ ഡോ. കെ വി രാജേഷ് സോവനീർ പരിചയപ്പെടുത്തും. പെരുംകളിയാട്ടത്തിന്റെ ഓഡിയോ പ്രകാശനം സംഗീത രത്നം കാഞ്ഞങ്ങാട് രാമചന്ദ്രൻ നിർവഹിക്കും. പെരുങ്കളിയാട്ടത്തിന്റെ പ്രധാന ചടങ്ങായ വരച്ചുവെക്കൽ ഫെബ്രുവരി രണ്ടിനും നടക്കും. പരിപാടികളെക്കുറിച്ച് വിശദീകരിക്കാൻ നടത്തിയ വാർത്ത സമ്മേളനത്തിൽ ആഘോഷ കമ്മിറ്റി ചെയർമാൻ പാട്ടത്തിൽ നാരായണൻ, വർക്കിംഗ് ചെയർമാൻമാരായ കെ വി ദിനേശൻ, വി പ്രകാശൻ, ജനറൽ കൺവീനർ വി.കൃഷ്ണൻ,ക്ഷേത്ര കമ്മറ്റി ട്രഷറർ വിജയൻ, മീഡിയ കമ്മറ്റി ചെയർമാൻ സേതു ബങ്കളം,കൺവീനർ എ ധനേഷ് എന്നിവർ സംബന്ധിച്ചു.

No comments