Breaking News

വഴിയോര കച്ചവടത്തൊഴിലാളികൾ ജില്ലാ വാഹനപ്രചാരണ ജാഥ നടത്തി

വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന സെക്രട്ടറിയേറ്റ് മാർച്ചിനും രാപ്പകൽ ധർണയ്ക്കും മുന്നോടിയായി ജില്ലാ വാഹനപ്രചാരണ ജാഥ നടത്തി.
വഴിയോര കച്ചവടസംരക്ഷണ നിയമം എല്ലാ പഞ്ചായത്തുകളിലും നടപ്പാക്കുക, സർവേ പൂർത്തീകരിക്കുക, അർഹതയുള്ളവർക്ക് ലൈസൻസ് അനുവദിക്കുക, തെരുവിൽ അശാന്തി പടർത്തുന്ന വർഗീയതയെ തിരിച്ചറിയുക, കേന്ദ്രസർക്കാരിന്റെ തൊഴിലാളി- ജനദ്രോഹ നടപടികൾ തിരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധ സമരം. മഞ്ചേശ്വരം ഹൊസങ്കടിയിൽ യൂനിയൻ ജില്ലാ പ്രസിഡന്റ് വി വി രമേശൻ ഉദ്ഘാടനം ചെയ്ത ജാഥ കാഞ്ഞങ്ങാട്ട് സമാപിച്ചു. സമാപന സമ്മേളനം സി ഐ ടി യു ജില്ലാ സെക്രട്ടറി സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു. കെ വി രാഘവൻ അധ്യക്ഷത വഹിച്ചു. പി നാരായണൻ, കാറ്റാടി കുമാരൻ എന്നിവർ സംസാരിച്ചു. യൂനിയൻ ജില്ലാ ജനറൽ സെക്രട്ടറി എം ആർ ദിനേശൻ ലീഡറും എ നാരായണൻ വൈസ് ക്യാപ്റ്റനും യൂനിയൻ ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മാനേജരുമായാണ് ജാഥ നടത്തിയത്. 
.............

No comments