Breaking News

.നീലേശ്വരം സെന്റ് പീറ്റേഴ്സ് ഇടവക തിരുന്നാളിന്റെ ഭാഗമായി നഗരപ്രദക്ഷിണം നടന്നു.

നീലേശ്വരം സെന്റ് പീറ്റേഴ്സ് ഇടവക തിരുന്നാളിന്റെ ഭാഗമായി നഗരപ്രദക്ഷിണം നടന്നു. ഇടവക വികാരി ഫാ. ആൻസിൽ പീറ്ററിന്റെ നേതൃത്വത്തിൽ വിശുദ്ധ പത്രോസ് ശ്ലീഹായുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടായിരുന്നു പ്രദക്ഷിണം. സെന്റ് പീറ്റേഴ്സ് ദേവാലയം മുതൽ ചിറപ്പുറം ജംഗ്ഷൻ വരെ നടന്ന പ്രദക്ഷിണത്തിൽ നൂറു കണക്കിന് വിശ്വാസികൾ അണിനിരന്നു. ഫാ ജോൺസൺ നെടുംപറമ്പിൽ ദിവ്യബലിക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ഫാ ജിനു ക്ലീറ്റസ്‌ വചനപ്രഘോഷണം നടത്തി. തുടർന്ന് നടന്ന സ്നേഹവിരുന്നിൽ ഇടവകവിശ്വാസികൾ പങ്കുചേർന്നു. തിരുന്നാൾ ദിവ്യബലിയോടു കൂടെ തിരുന്നാൾ സമാപിക്കും.

No comments