Breaking News

ചായ്യോത്ത് കണിയാട തായത്തറയക്കാൽ ചെറളത്ത് ഭഗവതി ക്ഷേത്ര കളിയാട്ടം: അടയാളം കൊടുക്കൽ ചടങ്ങ് നടത്തി

ചായ്യോത്ത് കണിയാട തായത്തറയക്കാൽ ചെറളത്ത് ഭഗവതി ക്ഷേത്രത്തിൽ 2025 ഫെബ്രുവരി 20 മുതൽ 23 വരെ നടക്കുന്ന കളിയാട്ട മഹോത്സവത്തിൻ്റെ ഭാഗമായുള്ള അടയാളം കൊടുക്കൽ ചടങ്ങ് നടന്നു.ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും വിവിധ ക്ഷേത്ര സ്ഥാനികരും നൂറുകണക്കിന് ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു. തൂവക്കാളി ദൈവത്തിൻ്റെ തറയുടെ പുന:പ്രതിഷ്ഠ ചടങ്ങ് 2025 ഫെബ്രുവരി 2 ഞായറാഴ്ച നടക്കും.

No comments