Breaking News

ചെമ്പകം കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ഫോറം വാര്‍ഷിക ജനറല്‍ ബോഡി യോഗം നാളെ പെര്‍ളടുക്കത്ത്

ജീവകാരുണ്യ-കലാ-സാംസ്‌കാരിക രംഗങ്ങളില്‍ സജീവമായ ചെമ്പകം കള്‍ച്ചറല്‍ ആന്റ് ചാരിറ്റബിള്‍ ഫോറം വാര്‍ഷിക ജനറല്‍ ബോഡി യോഗം നാളെ പെര്‍ളടുക്കം കൈലാസ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 9 മണിക്ക് രജിസ്‌ട്രേഷന്‍. 10മണിക്ക് ജനറല്‍ ബോഡി യോഗം ഫോറം വൈസ് ചെയര്‍മാന്‍ കണ്ണാലയം നാരായണന്റെ അധ്യക്ഷതയില്‍ ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് എം. ധന്യ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ദിനചന്ദ്രന്‍ ചീമേനി, ട്രഷറര്‍ മാധവന്‍ കൊട്ടംകുഴി, ജോ.സെക്രട്ടറി പത്മനാഭന്‍ ചേരിക്കല്ല്, മധു ബേഡകം, മയ്യൂരം ബാലകൃഷ്ണന്‍, സുജിത്ത് തോക്കാനം തുടങ്ങിയവര്‍ സംസാരിക്കും. ഉച്ച കഴിഞ്ഞ് നാടകവും വിവിധ കലാപരിപാടികളും.

No comments