പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നീലേശ്വരത്തെ ലോഡ്ജിൽ പീഡിപ്പിച്ചു: പ്രതി അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നീലേശ്വരത്തെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചുവെന്ന കേസിൽ പരിയാരം സ്വദേശി അറസ്റ്റിൽ.
പരിയാരം ഉണ്ടപ്പാറയിലെ ആൽവിൻ ആന്റണി (28) യെയാണ് പരിയാരം സി ഐ, എം പി വീനീഷിന്റെ നേതൃത്വത്തിൽ നീലേശ്വരത്തെ ലോഡ്ജിൽ നിന്ന് അറസ്റ്റ് ചെയ്തത്. പരിയാരം പോലീസ് സ്‌റ്റേഷൻ പരിധിയിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ട് ദിവസം മുമ്പ് കാണാതായിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ കേസ് എടുത്ത പോലീസ് പെൺകുട്ടിയെ കണ്ടെത്തി. വിശദമായി മൊഴിയെടുത്തപ്പോഴാണ് പീഡനത്തിനിരയായതായും ആൽവിൻ ആന്റണിയാണ് ഇതിനു പിന്നിലെന്നും തിരിച്ചറിഞ്ഞത്. ഇതോടെ പരിയാരം പോലീസ് നീലേശ്വരത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു.
...........
No comments