Breaking News

ഉമ തോമസ് എം എൽ എയ്ക്കുണ്ടായ അപകടം: കാസറഗോഡ് ജില്ലയിലും പൊതുപരിപാടികളിലെ സുരക്ഷാവീഴ്ച തടയണമെന്നാവശ്യം

എറണാകുളം കലൂർ സ്‌റ്റേഡിയത്തിൽ ഉമ തോമസ് എം എൽ എയ്ക്കുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ഇവന്റ് മാനേജ്‌മെന്റ് നടത്തുന്ന പരിപാടിയിലും മറ്റെല്ലാ പൊതുപരിപാടികളിലും സുരക്ഷാക്രമീകരണങ്ങളിൽ വീഴ്ചയില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് കാസർകോട് താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യം.
കാസർകോട്ടും സമീപങ്ങളിലും മത്സ്യമാംസാദികൾക്ക് തോന്നിയ വില ഈടാക്കുന്നത് തടയണമെന്നും വില ഏകീകരണം കൊണ്ടുവരണമെന്നും യോഗം ആവശ്യമുന്നയിച്ചു. കാസർകോട്ടെ പ്രധാന കേന്ദ്രങ്ങളിലും കളിസ്ഥലങ്ങളിലും കയ്യേറ്റം നടക്കുന്നുണ്ടെന്നും ഇത് തടയാനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. കാസർകോട്- കാഞ്ഞങ്ങാട് കെ എസ് ടി പി റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ടെങ്കിലും റോഡ് അരികിലെ ലൈറ്റ് സംവിധാനം കൈമാറിയിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചതായും ഇക്കാര്യത്തിലെ അവ്യക്തത പരിഹരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു

No comments