Breaking News

പാം മീങ്ങോത്ത്അഖിലേന്ത്യാ ഇൻവിറ്റേഷൻ വോളിബോൾ മത്സരത്തിന് ആവേശകരമായ തുടക്കം

പാം മീങ്ങോത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സാജൻ മെമ്മോറിയൽ അഖിലേന്ത്യാ ഇൻവിറ്റേഷൻ വോളിബോൾ മത്സരത്തിന്റെ ഉദ്ഘാടനം മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റൻ ജോബി ജോസഫ് നിർവഹിച്ചു. സംഘാടക സമിതി ചെയർമാൻ അബ്ദുൽ മജീദ് അമ്പലത്തറ അധ്യക്ഷതനായി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. വി. കുഞ്ഞിരാമൻ മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഡോ. സബിത സി. കെ, എ. വി. കുഞ്ഞമ്പു, പാം പ്രസിഡന്റ് ബാലൻ കുന്നുമ്മൽ, പാം യു.എ.ഇ. കമ്മറ്റി അംഗം വിനോദ് കെ. വി. എന്നിവർ സംസാരിച്ചു.വോളിബോൾ രംഗത്ത് മീങ്ങോത്ത് നാട്ടിൽ ഒരു കാലത്ത് ആവേശമായിരുന്ന കുഞ്ഞികൃഷ്ണൻ മാസ്റ്റർ അമ്പലത്തറ, ഖാലിദ് കാലിച്ചാപാറ, ⁠തമ്പാൻ എതിർക്കയ,മനോജ്‌ കുമാർ അമ്പലത്തറ,അബുബക്കർ മാസ്റ്റർ അമ്പലത്തറ, ദാമോദരൻ ചേലക്കോട്, വേണു പള്ളയിൽ,കൃഷ്‌ണൻ കല്ലംചിറ,ഭാസ്കരൻ ഇക്കരംക്കോട്, കൃഷ്‌ണൻ പുല്ലാകൊടി,ഗോപാലകൃഷ്ണൻ പള്ളയിൽ,അമ്പലത്തറ കുഞ്ഞികൃഷ്ണൻ,കുഞ്ഞിരാമൻ അരീക്കര, നൗഷാദ് അമ്പലത്തറ, ⁠ആണ്ടി ബിതിയാൽകാസർകോട് ജില്ലാ വടംവലി അസോസിയേഷൻ റെഫറിയായി തിരഞ്ഞെടുക്കപ്പെട്ട ഹരിപ്രിയ എന്നിവരെ ആദരിച്ചു.വർക്കിംഗ് ചെയർമാൻ മനോജ്‌ അമ്പലത്തറ സ്വാഗതവുംസെക്രട്ടറി നിത്യ മധു നന്ദിയും പറഞ്ഞു.ഉദ്ഘാടന മത്സരത്തിൽ കരുത്തരായ ഇന്ത്യൻ ആർമി കളിക്കാരുമായി കളത്തിലിറങ്ങിയ ഇ. എം. എസ്. സ്മാരക കലാ കായിക സമിതി മീങ്ങോത്ത് ചെന്നൈ യൂണിവേഴ്‌സിറ്റി താരങ്ങളുമായി എത്തിയ റിയൽ ഏജൻസീസ് പാറപ്പള്ളിയെ പരാജയപ്പെടുത്തി. അതിർത്തിയിൽ നെഞ്ചുവിരിച്ച് വെടിയുണ്ടകളെ നേരിടുന്ന അതേ ആവേശം കളിക്കളത്തിൽ പുറത്തെടുത്ത ഇന്ത്യൻ ആർമി പോരാളികൾ നേരിട്ടുള്ള മൂന്ന് സെറ്റുകളും നേടിയാണ് വിജയക്കുതിപ്പ് ആരംഭിച്ചത്. എതിർ നിരയിൽ റിയൽ ഏജൻസീസിന് വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തി ശക്തമായ പ്രതിരോധം തീർക്കുന്നതിൽ മുന്നിൽ നിന്ന ഭരത് കളിയിലെ മികച്ച താരമായി.രണ്ടാം മത്സരത്തിൽ യൂണിവേഴ്‌സിറ്റി താരങ്ങളുമായി എത്തിയ ജോളി കാനായിയെ ശക്തരായ പി. പി. ബ്രദേഴ്സ് അമ്പലത്തറ മറികടന്നു.ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് വിജയിച്ചത്. മുംബൈ സ്പൈക്കേഴ്സ് ടീം പോരാളികളാണ് പി. പി. ബ്രദേഴ്സിനായി കളത്തിലിറങ്ങിയത്. രണ്ട് മത്സരം നേടി ഏകപക്ഷീയമായ വിജയത്തിലേക്ക് നീങ്ങുകയായിരുന്ന പി. പി. ബ്രദേഴ്‌സിനെ ഞെട്ടിച്ചുകൊണ്ട് മൂന്നാം സെറ്റ് തട്ടിയെടുത്ത കാനായിയുടെ തിരിച്ചുവരവ് കാണികൾക്ക് ആവേശം നിറച്ചു. ഒരു ഘട്ടത്തിൽ മത്സരം അഞ്ചാം ഘട്ടത്തിലേക്ക് നടക്കുമെന്ന് കരുതിയെങ്കിലും മുംബൈ സ്പൈക്കേഴ്സിന്റെ മാരകമായ സ്മാഷുകൾക്ക് മുമ്പിൽ നാലാം സെറ്റ് കൂടി കൈവിട്ട ജോളി കാനായി മത്സരത്തിൽ തോൽവി രുചിച്ചു. മികച്ച സ്മാഷുകളുമായി കളം നിറഞ്ഞാടിയ ഫാസിൽ കളിയിലെ മികച്ച താരമായി.ഇന്ന് വൈകിട്ട് 7 ന് നടന്ന ആദ്യ മത്സരത്തിൽ വി. ഐ. പി. യു. എ. ഇ (സർവീസസ് താരങ്ങൾ ) പി. പി. ബ്രദേഴ്സ് അമ്പലത്തറയുമായും രണ്ടാം മത്സരത്തിൽ കെ. എസ്. ഇ. ബി. കളിക്കാർ അണിനിരക്കുന്ന ബ്രദേഴ്സ് എതിർക്കയ ഇ. എം. എസ്. സ്മാരക കലാ കായിക സമിതി, മീങ്ങോത്തുമായും ഏറ്റുമുട്ടും. പ്രവേശനം സാജന്യമാണ്.

No comments