നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മഹാത്മാഗാന്ധിജിയുടെ 77-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു.
നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മഹാത്മാഗാന്ധിജിയുടെ 77-ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. നീലേശ്വരം ഗാന്ധിസ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ യോഗവും സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് മടിയൻ ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എം. രാധാകൃഷ്ണൻ നായർ, ഡോ സുരേന്ദ്രനാഥൻ മാസ്റ്റർ, ഇ ഷജീർ, പി.സി സുരേന്ദ്രൻ നായർ, കെ. എം. ശ്രീജ എന്നിവർ സംസാരിച്ചു.
വി.കെ. രാമചന്ദ്രൻ സ്വാഗതവും, ഉണ്ണി വേങ്ങര നന്ദിയും പറഞ്ഞു.
No comments