Breaking News

കോൺഗ്രസ്(എസ്) കാസർഗോഡ് ജില്ലാ കമ്മിറ്റി രാഷ്ട്രപിതാവ് ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ഗാന്ധി സ്മൃതി ജ്വലന ദിനമായി ആചരിച്ചു.

കോൺഗ്രസ്(എസ്) കാസർഗോഡ് ജില്ലാ കമ്മിറ്റി രാഷ്ട്രപിതാവ് ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം ഗാന്ധി സ്മൃതി ജ്വലന ദിനമായി ആചരിച്ചു. ജില്ലാ പ്രസിഡൻറ് ടി.വി.വിജയൻ ഒളവറയുടെ അധ്യക്ഷതയിൽ നീലേശ്വരം ഗാന്ധി സ്മൃതി മണ്ഡപത്തിൽ ചേർന്ന അനുസ്മരണ യോഗം കെ.പി.സി.സി(എസ്) ജന:സെക്രട്ടറി അനന്തൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം എന്ന് പറയുകയും അത് പ്രാവർത്തികമാക്കുകയും ചെയ്ത മഹത്തായ ഒരു പുസ്തകമാണ് ഗാന്ധിജിയുടെ ജീവിതമെന്നും 'സർവ്വോദയ' എന്ന ആശയത്തിലൂടെ സമൂഹത്തിലെ എല്ലാവരുടെയും ക്ഷേമത്തിനു വേണ്ടി പ്രവർത്തിച്ച അദ്ദേഹത്തിൻ്റെ ദർശനങ്ങളെ പുതു തലമുറ ആഴത്തിൽ മനസ്സിലാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും യോഗം ചൂണ്ടിക്കാട്ടി.
         സമൂഹത്തിൽ ബഹുസ്വരതയും സമാധാനവും സഹിഷ്ണുതയും നിലനിർത്തുന്നതിന് വേണ്ടിയും,ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും അനുസരിച്ചു കൊണ്ട് രാജ്യത്തിന്റെ ഐക്യത്തിനായി പ്രവർത്തിക്കുമെന്ന പ്രതിജ്ഞയെടുത്തു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. മുൻ ജില്ലാ പ്രസിഡണ്ട് കൈപ്രത്ത് കൃഷണൻ നമ്പ്യാർ,പി.വി. ഗോവിന്ദൻ,പ്രമോദ് കരുവളം,കെ.ജനാർദ്ദനൻ,പി.പി.ശശിധരൻ,പി.കെ.മദന മോഹനൻ, ടി.വി.രാജു തുടങ്ങിയവർ പ്രസംഗിച്ചു.

No comments