Breaking News

യാത്രയ്ക്കിടെ 15 വയസുകാരനെ പീഡിപ്പിച്ച കെ എസ് ആർ ടി സി കണ്ടക്ടറെ നീലേശ്വരം പോലീസ് വീട്ടിലെത്തി പിടികൂടി.

മാതാവിനൊപ്പം യാത്ര ചെയ്യുകയായിരുന്ന 15 വയസുകാരനെ പീഡിപ്പിച്ച കെ എസ് ആർ ടി സി കണ്ടക്ടറെ നീലേശ്വരം പോലീസ് വീട്ടിലെത്തി പിടികൂടി.
കുറ്റിക്കോൽ പയ്യങ്ങാനത്തെ പി രാജനെ (42) യാണ് നീലേശ്വരം എസ് ഐ വിഷ്ണു പ്രസാദും സംഘവും പിടികൂടിയത്. 2024 മെയ് 10 നാണ് കേസിനാസ്പദമായ സംഭവം. നീലേശ്വരം ബസ് സ്റ്റാന്റിൽ നിന്ന് കണ്ണൂരിലേക്കുള്ള കെ എസ് ആർ ടി സി ബസിൽ കയറിയതായിരുന്നു കുട്ടിയും മാതാവും. മാതാവ് മറ്റൊരു സീറ്റിലായിരുന്നു. കുട്ടി ഇരുന്ന സീറ്റിലെത്തിയാണ് കണ്ടക്ടർ പീഡിപ്പിച്ചതത്രെ. കുട്ടി പഠനത്തിൽ പിന്നോക്കം പോയപ്പോൾ നടത്തിയ കൗൺസിലിങ്ങിലാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് നീലേശ്വരം പോലീസിൽ പരാതി നൽകുകയായിരുന്നു.

No comments