സംസ്ഥാന സ്‌കൂൾ കലോത്സവം: ഇഖ്ബാൽ സ്‌കൂൾ ഒപ്പന ടീമിന് ഒന്നര പതിറ്റാണ്ടിനു ശേഷം എ ഗ്രേഡ്
തിരുവനന്തപുരത്തു നടന്നു വരുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗം ഒപ്പനയിൽ അജാനൂർ ഇഖ്ബാൽ ഹയർസെക്കൻഡറി സ്‌കൂൾ ടീമിന് എ ഗ്രേഡ്.
16 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്‌കൂൾ ടീം കലോത്സവത്തിലെ ഗ്ലാമർ ഇനങ്ങളിലൊന്നായ ഒപ്പനയിൽ മത്സരത്തിച്ച് എ ഗ്രേഡ് നേടുന്നത്. ഫാത്തിമത്ത് നെഹദിയ ഫഹദ് അലി, സഫ ഇഖ്ബാൽ, റിഫ മൊയ്തു, ആദില ഖാദർ, ഫാത്തിമത്ത് ബാസിമ, നിദ മറിയം, ആമിനത്ത് സഫ്‌ല, ഫാത്തിമത്ത് ഫറ, എ പി സഫ്രീന, ഫാത്തിമ ഫിദ എന്നിവരാണ് വേദിയിലെത്തിയത്. ഹാരിസ്, നവാസ് എന്നിവരായിരുന്നു പരിശീലകർ. സ്‌കൂൾ മാനേജ്‌മെന്റിന്റെയും അധ്യാപകരായ റഹ്‌മാൻ, സുമേഷ്, ദിവ്യരഞ്ജിനി, ഷൈനി എന്നിവരുടെ പിന്തുണയുമുണ്ടായി.
No comments