Breaking News

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ ജീവൻധാര ക്ലബിൽ ിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ ജീവൻധാര ക്ലബ്‌, നെഹ്‌റു യുവ കേന്ദ്ര കാസറഗോഡ്, ജീവൻധാര യൂത്ത് വിംഗ്, ജീവൻധാര വനിതാ വേദി എന്നിവയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.റിപ്പബ്ലിക് ദിനാഘോഷം നീലേശ്വരം നഗരസഭ രണ്ടാം വാർഡ് കൗൺസിലർ പി ബിന്ദു ഉൽഘാടനം ചെയ്തു. ഇന്ത്യൻ ഭരണ ഘടന എന്ന വിഷയത്തിൽ ക്വിസ് മത്സരവും, റോഡ് സുരക്ഷ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു. ചീമേനി പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഓഫ് പോലീസ് അനിൽ കുമാർ.എ ബോധവത്കരണ ക്ലാസിനു നേതൃത്വം നൽകി. ശ്രീജിത്ത്‌ കുമാർ.പി ക്വിസ് മത്സരം നിയന്ത്രിച്ചു. ക്ലബ്‌ വൈസ് പ്രസിഡന്റ്‌ വേണുഗോപാലൻ നായർ.പി അധ്യക്ഷത വഹിച്ചു. കണ്ണൂർ ക്രൈം ബ്രാഞ്ച് സീനിയർ പോലീസ് ഓഫീസർ ശ്രീനാഥ് പി ആർ, ഷബ്‌ന രഞ്ജിത്ത് എന്നിവർ സംസാരിച്ചു. അരുൺ അറുവാത്തു സ്വാഗതവും, വിശാഖ് കൃഷ്ണ നന്ദിയും പറഞ്ഞു. ക്വിസ് മത്സരത്തിൽ അശ്വിൻ രാജ് എസ് ഒന്നാം സ്ഥാനവും, അനന്തകൃഷ്ണ പി പി രണ്ടാം സ്ഥാനവും, ഋതുവേദ് മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് അനിൽകുമാർ.എ സമ്മാനങ്ങൾ വിതരണം ചെയ്തു.

No comments