കേരള സഹകരണ ഫെഡറേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി യോഗം ചേർന്നു
സഹകരണ മേഖലയെ തകർക്കുന്ന കേരള ബാങ്കിൻ്റെയും കേരള സർക്കാരിൻ്റെയും നടപടികൾക്കെതിരെ സെക്രട്ടറിയേറ്റിന് മുൻപിൽ ഫെബ്രുവരി 12-ാം തിയ്യതി നടത്തുന്ന ധർണ്ണവിജയിപ്പിക്കുവാൻ കേരള സഹകരണ ഫെഡറേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ജില്ലയിൽ നിന്ന് 15 പ്രതിനിധികളെ പങ്കെടുപ്പിക്കുവാനും യോഗം തീരുമാനിച്ചു. കെ.എസ് എഫ് ജില്ലാ പ്രസിഡണ്ട് വി. കമ്മാരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ. രവിന്ദ്രൻ, സി.വി. തമ്പാൻ ' ടി.വി. ഉമേശൻ, ടി.കെ. വിനോദ്, വി കെ. ശശിധരൻ. കെ.വി. സാവിത്രി . എം.ടി. കമലാക്ഷി എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി വി.കെ. ശശിധരൻ പ്രസിഡണ്ടായും ടി.കെ. വിനോദ് സെക്രട്ടറിയായും തിരഞ്ഞെടുത്തു.
No comments