Breaking News

അമ്പലത്തറ മീങ്ങോത്ത് അഖിലേന്ത്യ ഇൻവിറ്റേഷൻ വോളിബോൾ ടൂർണമെന്റ് ഇന്ന് മുതൽ

പാം മീങ്ങോത്തിൻ്റെ ആഭിമുഖ്യത്തിൽ
സാജൻ മെമ്മോറിയൽ
അഖിലേന്ത്യ ഇൻവിറ്റേഷൻ വോളിബോൾ ടൂർണമെന്റ് ഇന്ന് മുതൽ ഫൊബുവരി 2 വരെ അമ്പലത്തറ മീങ്ങോത്ത് പ്രത്യേകം തയ്യാറാക്കിയ ഫള്ഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
 ഇന്ന് വൈകിട്ട് 7 ന്
മുൻ ഇന്ത്യൻ വോളിബോൾ ക്യാപ്റ്റൻ ജോബി ജോസഫ് ഉദ്ഘാടനം ചെയ്യും.സംഘാടകസമിതി ചെയർമാൻ അബ്ദുൽ മജീദ് അമ്പലത്തറ അധ്യക്ഷൻ വഹിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ വി കുഞ്ഞിരാമൻ മുഖ്യ അതിഥിയാവും. തുടർന്ന് ആദ്യകാല ബോളിബോൾ താരങ്ങളെ ആദരിക്കും. പുല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെ അരവിന്ദാക്ഷൻ, പഞ്ചായത്ത് അംഗങ്ങളായ സി കെ സവിത, എ വി കുഞ്ഞമ്പു, പാം പ്രസിഡൻ്റ് ബാലൻ കുന്നുമ്മൽ, യു എ കമ്മിറ്റി അംഗം കെ വി വിനോദ് എന്നിവർ ആശംസകൾ നേരും.
 കെഎസ്ഇബി തിരുവനന്തപുരം, കസ്റ്റംസ്, ഇന്ത്യൻ ആർമി, കർണാടക, തമിഴ്‌നാട് സംസ്ഥാന താരങ്ങൾ, യൂണിവേഴ്‌സിറ്റി താരങ്ങൾ തുടങ്ങി പ്രധാന ഡിപ്പാർട്ട്മെൻറ്കളിലെ കളിക്കാർ
ഉൾപ്പെടെ
ഇന്ത്യയിലെ തന്നെ മികച്ച താരങ്ങളാണ്
പ്രശസ്തമായ ആറ് ടീമുകൾക്ക് വേണ്ടി
കളിക്കളത്തിലിറങ്ങുന്നത്. അഞ്ചു ദിവസം നടക്കുന്ന കായികമാമാങ്കത്തിന് മാറ്റുകൂട്ടുവാൻ
 വോളിബോളിന്റെ നാടായ അമ്പലത്തറ മിങ്ങോത്ത് വൻ ഒരുക്കങ്ങളാണ് സംഘാടകസമിതിയുടെ നേതൃത്വത്തിൽ നടത്തിയിട്ടുള്ളത്. കാണികൾക്ക്‌ ഇരിക്കാൻ ഗ്യാലറികൾ,
വാഹന പാർക്കിങ്ങിനും തുടങ്ങി വിപുലമായ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് .സൗജന്യ നിരക്കിലാണ് പ്രവേശനം .
എല്ലാ ദിവസവും വൈകിട്ട് എഴ് മണിക്കാണ് മൽസരം ആരംഭിക്കുക. 2 ന് രാത്രി
അമ്പലത്തറ സർക്കിൾ ഇൻസ്പെക്ടർ പി ദാമോദരൻ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.
വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ മജീദ് അമ്പലത്തറ,വർക്കിംഗ് ചെയർമാൻ മനോജ് അമ്പലത്തറ, കൺവീനർ എം കെ സുനിൽ, വൈസ് ചെയർമാൻ കുഞ്ഞിരാമൻ അരീക്കര , പബ്ലിസിറ്റി ചെയർമാൻ രാജേന്ദ്രൻ മിങ്ങോത്ത്, മീഡിയ കമ്മിറ്റി ചെയർമാൻ പ്രസാദ് കാനത്തിൽ,കൺവീനർ ബാബു കോട്ടപ്പാറ എന്നിവർ സംബന്ധിച്ചു.
ഉദ്ഘാടന മല്‍സരങ്ങളിൽ ഇഎംഎസ് സ്മാരക കലാ കായിക സമിതി, മിങ്ങോത്ത് (ഇന്ത്യന്‍ ആര്‍മി ),റിയല്‍ ഏജന്‍സീസ് പാറപ്പള്ളി. (തമിഴ്‌നാട്, ചെനൈ യൂണിവേഴ്‌സിറ്റി താരങ്ങള്‍ ), പി.പി ബ്ര ദേഴ്‌സ് അമ്പലത്തറ(മുംബൈ സ്‌പൈ കേഴ്‌സ്), ജോളി കാനായി (യൂണിവേഴ്‌സിറ്റി താരങ്ങള്‍) ഏറ്റുമുട്ടും.
30ന് വി.ഇ.പി യു.എ.ഇ (സര്‍വീസ് താരങ്ങള്‍), പി.പി ബ്രദേഴ്‌സ് അമ്പലത്തറ, ബ്രദേഴ്‌സ് എതിര്‍ക്കയ (കെ.എസ്.ഇ.ബി), ഇഎംഎസ് സ്മാരക കലാ കായിക സമിതി,മിങ്ങോത്ത്. 31 ന്
 ജോളി കാനായി (യൂണിവേഴ്‌സിറ്റി താരങ്ങള്‍), വി.ഇ.പി യു.എ.ഇ, ബ്രദേഴ്‌സ് എതിര്‍ക്കയ, റിയല്‍ ഏജന്‍സീസ് പാറപ്പള്ളി (തമിഴ്‌നാട്, ചെന്നൈ യൂണിവേഴ്‌സിറ്റി താരങ്ങള്‍ ) ഫെബ്രു.ഒന്നിന് സെമി ഫൈനലും രണ്ടിന് ഫൈനലും നടക്കും.

No comments