അഞ്ചാം ക്ലാസുകാരൻ അവതരിപ്പിച്ച മാജിക് ആന്റ് മെന്റലിസം ഷോ കാണികൾക്ക് വിസ്മയമായി.
അഞ്ചാം ക്ലാസുകാരൻ അവതരിപ്പിച്ച മാജിക് ആന്റ് മെന്റലിസം ഷോ കാണികൾക്ക് വിസ്മയമായി.
പുതുക്കൈ ജി യു പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി നീലേശ്വരം പാലക്കാട്ടെ ഹൃദയ് ദേവാണ് മുതിർന്നവർ മാത്രം അവതരിപ്പിക്കുന്ന ഇനങ്ങളിൽ പോലും കയ്യടക്കം കാട്ടി മാന്ത്രിക ലോകത്ത് വിസ്മയമായത്. നീലേശ്വരം പാലക്കാട്ട് പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പാടുത്സവത്തിന്റെയും കളിയാട്ട മഹോത്സവത്തിന്റെയും ഭാഗമായാണ് പരിപാടി അവതരിപ്പിച്ചത്. ബാസ്കറ്റിനകത്ത് പെൺകുട്ടിയെ കയറ്റി നിർത്തി വാളുകൾ കുത്തിയിറക്കുന്ന ഇന്ത്യൻ ബാസ്കറ്റ് ട്രിക്ക് എന്ന നൂറ്റാണ്ടുകൾ പഴക്കമുളള ഇനം കാണികളെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയാണ് ഈ കൊച്ചു കലാകാരൻ അവതരിപ്പിച്ചത്. കാണികളുടെ മനസ് വായിച്ചെടുക്കുന്ന മെന്റലിസം ടെക്നിക്കുകളും രസകരമായി അവതരിപ്പിച്ചു. ഇതിലൂടെ മെന്റലിസം സങ്കേതങ്ങൾ പൊതുവേദിയിൽ അവതരിപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായി. സുരേഷ് കുമാർ നീലേശ്വരത്തിന്റെയും സവിതയുടെയും മകനാണ് ഈ കൊച്ചു മിടുക്കൻ.
No comments