നീലേശ്വരത്ത് നിന്ന് ജോലിക്ക് പോയ യുവാവിനെ കാണാതായതായി പരാതി
ജോലിക്ക് പോകുന്നുയെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ ശേഷം ഇതുവരെ തിരിച്ചു വന്നിട്ടില്ലയെന്ന് പരാതി. കരുവാച്ചേരിയിലെ പി.സജിത്ത് (36) ആണ് ഈ മാസം 18 ന് രാവിലെ ജോലിക്ക് പോകുന്നു എന്നു പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയത്. ബന്ധുക്കളുടെ പരാതിയിൽ നീലേശ്വരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുന്നുണ്ട് .
No comments