പൊതുവിതരണ സമ്പ്രദായത്തെ പിണറായി സർക്കാർ നിശ്ചലമാക്കുന്നത് പൊതുജനങ്ങളോടുള്ള വെല്ലുവിളി. എം. അസിനാർ
ഭക്ഷ്യാവകാശങ്ങൾ പൊതുവിതരണ സമ്പ്രദായത്തിലൂടെ ഉറപ്പുവരുത്തണമെന്ന ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തെ പോലും കാറ്റിൽ പറത്തി പാവങ്ങളുടെ കണ്ണീരിൽ ആനന്ദം കണ്ടെത്തുകയാണ് പിണറായി സർക്കാരെന്ന് കെ.പി.സി.സി സെക്രട്ടറി എം. അസിനാർ കുറ്റപ്പെടുത്തി. ഭക്ഷ്യധാന്യങ്ങളില്ലാത്ത ഇടമായി റേഷൻ കടകളെ മാറ്റിയതിനെതിരെ കെ.പി.സി.സി ആഹ്വാന പ്രകാരം നീലേശ്വരം മെയിൻ ബസാറിലെ റേഷൻ കടക്കുമുന്നിൽ നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണാ സമരം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അസിനാർ.
മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് മടിയൻ ഉണ്ണികൃഷ്ണൻ, മഹിളാ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് കെ. എം ശ്രീജ എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി.വിദ്യാധരൻ സ്വാഗതവും , കെ.പി. വിനോദ് നന്ദിയും പറഞ്ഞു. രാജാസ് ഹൈസ്കൂൾ പരിസരത്ത് നിന്ന് പ്രകടനവും നടത്തി.
No comments