നീലേശ്വരം പള്ളിക്കര ശ്രീകേണമംഗലം കഴകം പെരുങ്കളിയാട്ടം 'ദാഹജലം ജീവജലം' സമ്പൂർണ്ണ ജല ശുചീകരണ ക്യാമ്പയിൻ നടത്തി
നീലേശ്വരം പള്ളിക്കര ശ്രീകേണമംഗലം കഴകം പെരുങ്കളിയാട്ടം മുന്നൊരുക്കത്തിന്റെ ഭാഗമായി സമ്പൂർണ്ണ ജല ശുചീകരണ ക്യാമ്പയിൻ 'ദാഹജലം ജീവജലം' ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഏ വി രാംദാസ് ഉദ്ഘാടനം ചെയ്തു. നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഏ ടി മനോജ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ പ്രൊഫ. കെ പി ജയരാജൻ, ജനറൽ കൺവീനർ പി രമേശൻ, ബാബു മാണിയൂർ,രാജു പിലാപ്പള്ളി എന്നിവർ പങ്കെടുത്തു. ആരോഗ്യ വിഭാഗം ജീവനക്കാരും കണ്ണൂർ യൂണിവേഴ്സിറ്റി പാലാത്തടം ക്യാമ്പസിലെ എൻഎസ്എസ് വളണ്ടിയർമാരും വിവിധ സബ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ വി വിനോദ് ജല സംരക്ഷണത്തിന്റെ പ്രാധാന്യത്തെ പറ്റി വിശദീകരിച്ചു കൊണ്ട് ക്ലാസ്സെടുത്തു. തുടർന്ന് നടന്ന ശുചീകരണ പ്രവർത്തനത്തിൽ പത്തോളം കിണറുകൾ ശുചീകരിക്കുകയും ക്ലോറിനൈസ് ചെയ്ത് വലകെട്ടി സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്തു.
No comments