സിപിഎം കാസർകോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തൊഴിലുറപ്പ് പദ്ധതി പ്രതിസന്ധിയും , പ്രതീക്ഷയും എന്ന വിഷയത്തിൽ സെമിനാർ
സിപിഎം 24ാം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായി നടക്കുന്ന
കാസർകോട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്
തൊഴിലുറപ്പ് പദ്ധതി പ്രതിസന്ധിയും , പ്രതീക്ഷയും എന്ന വിഷയത്തിൽ ജനു : 30 ന് 3 മണിക്ക് ചെറുവത്തൂർ പഞ്ചായത്ത്
ഓഡിറ്റോറിയത്തിൽ സെമിനാർ സംഘടിപ്പിക്കാൻ എൻ.ആർ ഇ.ജി വർക്കേഴ്സ് യൂണിയൻ കാസർക്കോട് ജില്ലാ കമ്മറ്റി തീരുമാനിച്ചു . യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.വി. ബാലകൃഷ്ണൻ മാസ്റ്റർ
പരിപാടി ഉദ്ഘാടനം ചെയ്യും . പ്രശസ്ത നടിയും . പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മറ്റി അംഗവുമായ ഗായത്രി വർഷ മുഖ്യ പ്രഭാഷണം നടത്തും .
യൂണിയൻ ജില്ലാ പ്രസിഡൻ്റ് എം.ഗൗരി അദ്ധ്യക്ഷത വഹിക്കും . ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ , ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം. സുമതി ,
മാധവൻ മണിയറ , എം.രാജൻ ടി.എം എ കരീം , പി. ദിവാകരൻ എന്നിവർ
സംസാരിക്കും. പരിപാടി വിജയിപ്പിക്കാൻ യൂണിയൻ ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു . എം.ഗൗരി അദ്ധ്യക്ഷത വഹിച്ചു . ജില്ലാ സെക്രട്ടറി ടി എം എ കരീം
No comments