നീലേശ്വരം പ്രസ്‌ഫോറത്തിന്റെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം നാളെ
പ്രസ്‌ഫോറം നീലേശ്വരത്തിന്റെ നവീകരിച്ച ഓഫീസ് നാളെ ഉദ്ഘാടനം ചെയ്യും.
വൈകിട്ട് 4.30 ന് രാജാ റോഡിലെ ദേവരാഗം ഓഡിറ്റോറിയത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യും. പ്രസ്‌ഫോറം പ്രസിഡന്റ് സേതു ബങ്കളം അധ്യക്ഷത വഹിക്കും. സ്പീക്കർക്കുള്ള ഉപഹാരം നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി സമ്മാനിക്കും. പത്രപ്രവർത്തകർക്കുള്ള വെൽഫെയർ ഫണ്ട് തിരിച്ചറിയൽ കാർഡ് വിതരണോദ്ഘാടനം എം രാജഗോപാലൻ എംഎൽഎ നിർവഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയാകും. പ്രസ്സ് ഫോറത്തിലെ മൺമറഞ്ഞുപോയ അംഗങ്ങളെ മുൻ നഗരസഭ ചെയർമാൻ പ്രൊഫ. കെ പി ജയരാജൻ അനുസ്മരിക്കും. കെസിസിപിഎൽ മാനേജിങ് ഡയറക്ടറും പൊതുമേഖല സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിൻ്റെ കാർഷിക അവാർഡ് ജേതാവുമായ ആനക്കൈ ബാലകൃഷ്ണൻ, പ്രസ് ഫോറം ലോഗോ രൂപകല്പന ചെയ്ത എം സുധാകരൻ, പത്രാധിപർ കെ സുകുമാരൻ സ്മാരക പ്രാദേശിക പത്രപ്രവർത്തക അവാർഡ് ജേതാവ് പി കെ ബാലകൃഷ്ണൻ, പ്രമുഖ ഗാന്ധിയൻ പ്രൊഫ. ടി എം സുരേന്ദ്രനാഥ്, ജീവകാരുണ്യ പ്രവർത്തകൻ
ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, ഉജ്ജ്വലബാല്യം പുരസ്കാരം നേടിയ
No comments