Breaking News

കോളംകുളം പുലയനടുക്കം സുബ്രഹ്‌മണ്യം കോവിലില്‍ കാവടി സഞ്ചാരത്തിന് തുടക്കമായി.

കോളംകുളം പുലയനടുക്കം സുബ്രഹ്‌മണ്യം കോവിലില്‍ ഫെബ്രവരി 12 മുതല്‍ നടക്കുന്ന ആണ്ടിയൂട്ട് പൂജ മഹോത്സവത്തിന്റെ ഭാഗമായുള്ള കാവടി സഞ്ചാരത്തിന് തുടക്കമായി. മഹാഗണപതി ഹോമവും, തണ്ണി ലാമൃത് പൂജയ്ക്കും ശേഷം കോവിലില്‍ നിന്ന് കാവടിക്കാര്‍ ദേശസഞ്ചാരത്തിന് പുറപ്പെട്ടു. ശംഖ് നാദത്തിന്റെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ പാല്‍ കാവടി, പീലിക്കാവടി, സുബ്രഹ്‌മണ്യ വിഗ്രഹം, വേലായുധം എന്നിവയോടെയാണ് ദേശസഞ്ചാരം നടത്തുന്നത്. ദേശാധിപനായ പെരിയങ്ങാനം ധര്‍മ്മശാസ്താവിനെ വണങ്ങിയാണ് സഞ്ചാരം തുടങ്ങിയത്. ഇനി 15 ദിവസം കരിന്തളം, കോളംകുളം, കിണാവൂര്‍, നീലേശ്വരം, മടിക്കൈ, കാഞ്ഞങ്ങാട് ദേശങ്ങളിലൂടെ വ്രതശുദ്ധിയോടെ സഞ്ചരിച്ച് വീടുകളില്‍ നിന്നും ഭിക്ഷ സ്വീകരിക്കും. ഓലക്കര കൃഷ്ണന്‍ പൂജാരിയാണ് ആണ്ടിയൂട്ട് പൂജ മഹോത്സവത്തിന് നേതൃത്വം നല്‍കുന്നത്.

No comments