Breaking News

ചായോത്ത് ഗവ: ഹയർ സെക്കന്ററി സ്കൂളിൽ മൾട്ടി ജിം

നീലേശ്വരം ചായോത്ത് ഗവ:ഹയർ സെക്കൻ്ററി സ്കൂളിൽ പി ടി എ തയ്യാറാക്കിയ മൾട്ടി ജിംമ്മിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ. ശകുന്തള നിർവ്വഹിച്ചു .രണ്ടു ലക്ഷം രൂപ ചെലവിട്ട് സ്കൂൾ പി ടി എ കമ്മറ്റിയാണ് ജിം തയ്യാറാക്കിയത് .കാസറഗോഡ് ജില്ലയിൽ ആദ്യമായാണ് ഒരു സ്കൂൾ പി ടി എ കമ്മറ്റി സ്കൂളിൽ ജിം ഒരുക്കുന്നത് .ദേശീയ സംസ്ഥാന തല മത്സരങ്ങളിൽ കഴിഞ്ഞ കുറേ വർഷങ്ങളായി നിരവധി താരങ്ങളെ കാഴ്ചവച്ച സ്കൂളിൻ്റെ കായിക രംഗത്തിന് ജിം കുതിപ്പേകുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു .കുട്ടികളെ ശാരീരികമായും മാനസികമായും ഏറെ മാതൃകാപരമായി തയ്യാറാക്കുക എന്നത് ഈ കാലഘട്ടത്തിൽ വളരെ പ്രധാനമാണെന്നും അതിനായി ഇത്തരം സംരംഭങ്ങൾക്ക് വലിയ പങ്കുവഹിക്കാനുണ്ടെന്നും കെ.ശകുന്തള അഭിപ്രായപ്പെട്ടു.സ്കൂൾപി ടി എ പ്രസിഡണ്ട് സി.ബിജു അധ്യക്ഷത വഹിച്ചു .കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തംഗം പി. ധന്യ മുഖ്യാതിഥിയായി. കായികാധ്യാപകൻ സുനിൽ കുമാർ ഇ വി ജിംനേഷ്യത്തിൻ്റെ പ്രവർത്തന പരിപാടി വിശദീകരിച്ചു .മദർ പി ടി എ പ്രസിഡണ്ട് കെ ഷാനി ,പി ടി എ വൈസ് പ്രസിഡണ്ട് പി മനോഹരൻ ,എസ് എം സി ചെയർമാൻ കെ സത്യൻ ,രാജേഷ് ചേമ്പേന ,കെ .ശ്രീധരൻ മാസ്റ്റർ, രജീഷ് മല്ലപ്പള്ളി എന്നിവർ സംസാരിച്ചു .സ്കൂൾ ഹെഡ്മാസ്റ്റർ സന്തോഷ് മാസ്റ്റർ സ്വാഗതവും സീനിയർ അസിസ്റ്റൻ്റ് സുകുമാരൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി .

No comments