കേരള കർഷക സംഘം ജില്ലാ കൺവെൻഷൻ നടത്തി: പഞ്ചാബിലെ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു
ഒത്തുതീർപ്പ് വ്യവസ്ഥ നടപ്പിലാക്കുക, കാർഷിക ഉൽപ്പ ന്നങ്ങൾക്ക് താങ്ങുവിലെ പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചാബിലെ കർഷകർ നടത്തുന്ന സമരത്തിന് കേരള കർഷകസംഘം ജില്ലാ കൺവെൻഷൻ പിന്തുണ പ്രഖ്യാപിച്ചു. കൺവെൻഷൻ സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ കുഞ്ഞിരാമൻ അധ്യക്ഷനായി.പി. ജനാർദ്ദനൻ, എം. വി കോമൻ നമ്പ്യാർ, ടി. പി ശാന്ത, പി. ആർ ചാക്കോ, മൂലക്കണ്ടം പ്രഭാകരൻ സംസാരിച്ചു. ജനുവരി 30 വരെ കർഷകസംഘം മെമ്പർഷിപ്പ് പ്രവർത്തനം നടത്താൻ കൺവെൻഷൻ തീരുമാനിച്ചു.
No comments