കതിർ മണ്ഡപത്തിൽ നിന്നും പാർട്ടി സമ്മേളനത്തിന് സംഭാവന നൽകി മൂക്കട കുണ്ടൂരിലെ നിതീഷും നിവേദ്യയും
കതിർ മണ്ഡപത്തിൽ നിന്ന് പതിവിനും വ്യത്യസ്തമായി പാർട്ടി സമ്മേളനത്തിന് സംഭാവന നൽകി നവദമ്പതികൾ. മുക്കട കുണ്ടൂരിലെ വി. അമ്പുഞ്ഞിയുടെയും പി. പി ലക്ഷ്മിയുടെയും മകൻ നിതീഷും പെരിയയിലെ ശ്രീധരൻ രാധാ ദമ്പതികളുടെ മകൾ നിവേദ്യയുമാണ് സിപിഐഎം കാസർകോട് ജില്ലാ സമ്മേളനത്തിന് വിവാഹ സുദിനത്തിൽ സംഭാവന നൽകിയത്. നിതീഷ് ഇന്ത്യൻ സൈന്യത്തിൽ ജോലി ചെയ്യുന്നു. കെഎസ്ഇബിയിലെ തൽക്കാലിക ജീവനക്കാരിയാണ് നിവേദ്യ. സിപിഐഎം നീലേശ്വരം ഏരിയ സെക്രട്ടറി എം രാജൻ കതിർ മണ്ഡപത്തിൽ വച്ച് തുക ഏറ്റുവാങ്ങി.
No comments