Breaking News

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ തണൽ നൈപുണ്യം നവവർഷാരംഭവും എം.ടി അനുസ്മരണവും നടത്തി.

നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ തണൽ നൈപുണ്യം നവവർഷാരംഭവും എം.ടി അനുസ്മരണവും നടത്തി. സമൂഹത്തിൻ്റെ വ്യത്യസ്ത തൊഴിൽ മേഖലകളിൽ ജനകീയാംഗീകാരം നേടിയ സാധാരണക്കാരായ അസാധാരണ മനുഷ്യരെ ആദരിച്ചു. പത്രവിതരണം, മാലകെട്ട്, കല്ലുകെട്ട്, ചെരുപ്പു നന്നാക്കൽ, വെറ്റില, പച്ചക്കറി വിൽപനക്കാർ, അലക്ക് തെങ്ങുകയറ്റം, ബാർബർ, ഇരുമ്പുപണി, ആശ വർക്കർ, ക്ഷീരകർഷകർ, ഓട്ടോ ഡ്രൈവർമാർ ,ദേവ ശിൽപി, സോഡ നിർമ്മാണം, അച്ചടി, തുന്നൽ, പൂരക്കളി ,ചെണ്ടവാദ്യം എന്നീ രംഗങ്ങളിൽ മികവ് തെളിയിച്ച നീലേശ്വരത്തെ 25 തൊഴിലാളികളെ ആദരിച്ചു.
     ദേശാഭിമാനി അക്ഷരമുറ്റം ടാലൻ്റ് ഫെസ്റ്റ് യു.പി.വിഭാഗം സംസ്ഥാന തല വിജയി കെ.അശ്വിൻ രാജിനെ അനുമോദിച്ചു 'ഡോ.സി.കെ.നാരായണപണിക്കർ ഉദ്ഘാടനം ചെയ്തു.നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി മുഖ്യാതിഥിയായി.ഡോ.കെ.വി.സജീവൻ എം.ടി.അനുസ്മരണം നടത്തി. ഡോ എം രാധാകൃഷ്ണൻ നായർ ആദരണീയരെ പരിചയപ്പെടുത്തി. ടി.വി.നാരായണൻ അധ്യക്ഷത വഹിച്ചു.പി.ഭാർഗവി, പി.ബിന്ദു, സി എം രവീന്ദ്രൻ എന്നിവർ സംസാരിച്ചു.കെ രത്നാകരൻ നായർ സ്വാഗതവും പി.കുഞ്ഞികൃഷ്ണൻ നന്ദിയും പറഞ്ഞു.
      സേതു എൻ ,ഗണേശൻ പി; നാരായണി വി, രവി വി.വി., കുഞ്ഞിരാമൻ പി.വി, കുഞ്ഞിരാമൻ കെ.ടി., ചോയ്യമ്പു ടി., കുഞ്ഞികൃഷ്ണൻ എൻ.വി., നാരായണൻ വി.എം; കണ്ണൻ ടി ;അജിത് കുമാർ പി., ബാലൻ കെ., സുധാകരൻ പി.' എം.കുഞ്ഞമ്പു നായർ 'പത്മിനി പി., പ്രകാശൻ കല്ലിങ്കാൽ, പുഷ്പലത എം,ഗംഗാധരമാരാർ കെ., ഗോപിനാഥൻ പി.യു., കേശവൻ നമ്പീശൻ, മാധവ പിഷാരടി, ടി.വി.നാരായണൻ, ടി.ദാമോദരൻ, നാരായണൻ കെ.ഇ, ഗോപാലൻ പി.പി. എന്നിവർ ആദരം ഏറ്റുവാങ്ങി.

No comments