Breaking News

ജനുവരി 22 ൻെ പണിമുടക്ക്: സെറ്റോ നോട്ടീസ് നൽകി

സംസ്ഥാന ജീവനക്കാരും അധ്യാപകരും ജനുവരി 22 ന് നടത്തുന്ന പണിമുടക്കിന് മുന്നോടിയായി സ്‌റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് അസോസിയേഷൻ- സെറ്റോ പണിമുടക്ക് നോട്ടീസ് നൽകി.
ജീവനക്കാരുടെ അവകാശങ്ങൾ ഒന്നൊന്നായി കവർന്നെടുത്ത് മുന്നോട്ട് പോകുന്ന ഇടത് നയങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ജില്ലയിൽ അഡീഷനൽ ജില്ലാ മജിസ്‌ട്രേറ്റ് പി അഖിലിനാണ് പണിമുടക്ക് നോട്ടീസ് നൽകിയത്. സെറ്റോ ജില്ലാ ചെയർമാൻ കെ എം ജയപ്രകാശ്, കൺവീനർ പി ടി ബെന്നി, നേതാക്കളായ എ ടി ശശി, ജോയ് ഫ്രാൻസിസ്, വത്സല കൃഷ്ണൻ, എം ശ്രീനിവാസൻ, പ്രതീഷ് ബാബു, എം ഗിരിജ, സഫീന, വി കെ ബാലകൃഷ്ണൻ, കെ കുശലൻ, അശോകൻ എന്നിവർ നേതൃത്വം നൽകി.
................

No comments