നീലേശ്വരം ജീവൻധാരയിൽ ബ്ലോക്ക്തല ക്വിസ് മത്സരം നടത്തും
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ ജീവൻധാര ക്ലബ്, നെഹ്‌റു യുവകേന്ദ്ര കാസർകോട് എന്നിവയുടെ നേതൃത്വത്തിൽ റിപബ്ലിക് ദിനാഘോഷ ഭാഗമായി നീലേശ്വരം ബ്ലോക്ക്തല ക്വിസ് മത്സരം നടത്തും.
ഹൈസ്‌കൂൾ തലം വരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. ഇന്ത്യൻ ഭരണഘടന എന്നതാണ് വിഷയം. പങ്കെടുക്കാൻ താൽപര്യമുള്ള നീലേശ്വരം ബ്ലോക്കിലെ വിദ്യാർഥികൾ ജനുവരി 25 ന് മുമ്പായി ബന്ധപ്പെടണം. ഫോൺ: 9400904060, 9605994529.
No comments