Breaking News

വിങ്സ് ഓഫ് കാഞ്ഞിരപ്പൊയിൽ പഞ്ചായത്ത്തല ക്വിസ് മത്സരം നടത്തി

ജി എച്ച് എസ് കാഞ്ഞിരപ്പൊയിലിന്റെ വിങ്സ് മെഗാ ക്വിസ് മത്സരത്തിന്റെ ഭാഗമായി മടിക്കൈ പഞ്ചായത്തിലെ എൽ പി യു പി കുട്ടികൾക്കായുള്ള ക്വിസ് മത്സരം മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ ശൈലജ അധ്യക്ഷത വഹിച്ചു. എസ് എസ് കെ ഡിസ്ട്രിക്ട് പ്രോഗ്രാം ഓഫീസർ രഞ്ജിത്ത് കെ പി മുഖ്യാതിഥിയായി. 
പ്രഥമാധ്യാപകൻ വേണുഗോപാലൻ മുങ്ങത്ത് സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് വിജേഷ്.കെ, സീനിയർ അസിസ്റ്റന്റ് നീരജ് എ എന്നിവർ സംസാരിച്ചു. വിങ്സ് പ്രോഗ്രാം കൺവീനർ ഹരിപ്രസാദ് വി വി വിങ്‌സ് ഓഫ് കാഞ്ഞിരപ്പൊയിൽ എന്ന തനതു പരിപാടിയെക്കുറിച്ച്  
വിശദീകരിച്ചു. രജിത.സി നന്ദി പറഞ്ഞു.
 ഈ വർഷം വിദ്യാലയത്തിൽ നിന്നും വിരമിക്കുന്നപ്രഥമാധ്യാപകൻ വേണുഗോപാലൻ മുങ്ങത്തിന്റെ യാത്രയയപ്പുമായി ബന്ധപ്പെട്ട് മറ്റു നിരവധി പരിപാടികളും വിദ്യാലയത്തിൽ നടന്നു വരികയാണ്.
 പഞ്ചായത്ത് തല മത്സരത്തിൽ എൽ പി വിഭാഗത്തിൽ സ്റ്റാർസ് ഓഫ് മടിക്കൈ ആയി ജിഎച്ച്എസ് കാഞ്ഞിരപൊയിലിലെ പാർത്ഥിപ് രാജ്, നിവേദ് ഇ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു . രണ്ടാം സ്ഥാനം ജിയുപിഎസ് മടിക്കൈ ആലമ്പാടിയിലെ അഗ്രിമ വി വി, അധീന എം പി എന്നിവർ നേടി. മൂന്നാം സ്ഥാനം ജിവിഎച്ച്എസ്എസ് മടിക്കൈ രണ്ടിലെ ശിവനന്ദ് എം സി, പ്രജ്വൽ കൃഷ്ണ, ജി യുപിഎസ് പൂത്തക്കാലിലെ അശ്വിൻ പി ഹർഷിവ് കെ വിഎന്നീ ടീമുകൾ പങ്കിട്ടു.
യുപി വിഭാഗത്തിലെ സ്റ്റാർസ് ഓഫ് മടിക്കൈ ആയി ജിഎച്ച്എസ്എസ് കക്കാട്ടിലെ വൈഗ രാജൻ, അലൻ കെ രാജ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
 രണ്ടാം സ്ഥാനം അതേ വിദ്യാലയത്തിലെ കിഷൻ ചന്ദ്, ഭരദ്വാജ് എന്നിവർ നേടി.
 മൂന്നാം സ്ഥാനം ജിഎച്ച്എസ് കാഞ്ഞിരപ്പൊ യിലിലെ അശ്വതി ടി, റിയാ ബാലു എന്നിവർ കരസ്ഥമാക്കി. വിജയികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും ക്യാഷ് അവാർഡും നൽകി.

No comments