Breaking News

സഹകരണ ജനാധിപത്യ വേദി ഹൊസ്ദുർഗ്ഗ് താലൂക്ക് നേതൃതല യോഗം നീലേശ്വരത്ത് നടത്തി.

സഹകരണ ജനാധിപത്യ വേദി ഹൊസ്ദുർഗ്ഗ് താലൂക്ക് നേതൃതല യോഗം നടത്തി. സംസ്ഥാന സഹകരണ ബേങ്ക് പ്രാഥമിക സംഘങ്ങളോട് കാണിക്കുന്ന അനീതി അവസാനിപ്പിക്കുക, പ്രൈമറി ബേങ്കുകൾ ഷെയർ ഇനത്തിൽ സംസ്ഥാന സഹകരണ ബേങ്കിൽ നിക്ഷേപിച്ച തുക തിരിച്ച് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സഹകരണ ജനാധിപത്യ വേദി കാസറകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനുവരി 15 ന് കാസർകോട് സഹകരണ ജോയിൻ്റ് രജിസ്ടാർ ഓഫീസിന് മുന്നിൽ നടക്കുന്ന ധർണ്ണാ സമരം വിജയിപ്പിക്കുവാൻ തീരുമാനിച്ചു. ജില്ലാ ചെയർമാൻ കെ. നീലകണ്ഠൻ ഉൽഘാടനം ചെയ്തു. മഡിയൻ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ എം. അസിനാർ, കരിമ്പിൽ കൃഷ്ണൻ, എം. കുഞ്ഞമ്പു നമ്പ്യാർ, മാമുനി വിജയൻ, കെ.ശ്രീധരൻ, സി.രവി , കെ. ശശി, ദിനേശൻ മൂലക്കണ്ടം, ടി.വി.ശ്യാമള , കെ.പി. ദിനേശൻ, സി.ഇ. ജയൻ, എ ജയരാമൻ, പി.വി.തമ്പാൻ, പി. ചന്ദ്രൻ, കെ.വി. സുരേഷ് കുമാർ, സി.ചന്ദ്രൻ, ടി.വി. മനോഹരൻ, കെ.മീര, കെ കുഞ്ഞിരാമൻ എന്നിവർ പ്രസംഗിച്ചു.

No comments