നീലേശ്വരം താലൂക്ക് ആശുപത്രി പരിസരത്ത് കച്ചവടം നടത്തി വരികയായിരുന്ന വ്യാപാരി കുഴഞ്ഞു വീണ് മരിച്ചു.
നീലേശ്വരം താലൂക്ക് ആശുപത്രി പരിസരത്ത് കച്ചവടം നടത്തി വരികയായിരുന്ന വ്യാപാരി കുഴഞ്ഞു വീണ് മരിച്ചു. പേരോൽ വാണിയം വയലിലെ വള്ളിയോടൻ വീട്ടിൽ ചന്തൂട്ടി (70) യാണ് മരിച്ചത്. ഇന്ന് പുലർച്ചെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. ഭാര്യ: മുതിരക്കാൽ രുഗ്മിണി. നീലേശ്വരം പോലീസ് ഇൻക്വസ്റ്റ് നടത്തി. ഭൗതിക ശരീരം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ.
No comments