Breaking News

സംസ്ഥാന സ്‌കൂൾ കലോത്സവം ഹയർസെക്കൻഡറി വിഭാഗത്തിൽ ട്രിപ്പിൾ എ ഗ്രേഡുമായി നീലേശ്വരത്തെ ആർ.ഗൗരിലക്ഷ്മി.

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ട്രിപ്പിൾ എ ഗ്രേഡുമായി നീലേശ്വരം രാജാസ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനി ആർ.ഗൗരിലക്ഷ്മി.
ജില്ലയിൽ നിന്ന് ഹയർസെക്കൻഡറി വിഭാഗത്തിൽ മൂന്ന് എ ഗ്രേഡ് എന്ന നേട്ടം ഇതുവരെ ഗൗരിലക്ഷ്മിക്ക് മാത്രം സ്വന്തം. ഭരതനാട്യം, കുച്ചിപ്പുടി, കേരളനടനം എന്നിവയിലാണ് എ ഗ്രേഡ് നേടിയത്. രാജാസ് സ്‌കൂളിലെ തന്നെ പത്താം ക്ലാസ് വിദ്യാർഥിനിയായിരിക്കെ കഴിഞ്ഞവർഷം കൊല്ലം ജില്ലയിൽ നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡോടെ കൂടുതൽ പോയിന്റ് നേടിയ ആദ്യത്തെ മൂന്ന് പേരിൽ ഉൾപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ഹൈക്കോടതി വിധിയിലൂടെയാണ് സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ കേരളനടനത്തിൽ മത്സരിച്ചത്. മാസങ്ങൾ കഴിഞ്ഞിട്ടും മത്സരഫലം പ്രഖ്യാപിക്കാത്തതോടെ ഗൗരിയുടെ പിതാവ് സംസ്ഥാന വിദ്യാഭ്യാസ ഡയറക്ടർ ജനറലിന് പരാതി നൽകി. ഇതേ തുടർന്ന് കലോത്സവം സമാപിച്ച് രണ്ട് മാസവും 10 ദിവസവും കഴിഞ്ഞപ്പോഴാണ് കലോത്സവ വെബ്‌സൈറ്റിൽ ഫലം പ്രസിദ്ധീകരിച്ചത്. മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ എച്ച് എസ് എസിലെ ക്ലാർക്ക് നീലേശ്വരം തെരു ഓണക്കിളി വയൽ റോഡ് കാവേരിയിലെ എ രാജേഷ് കുമാറിന്റെയും കാഞ്ഞങ്ങാട്ടെ സീനിയർ കോ- ഓപ്പറേറ്റീവ് ഓഡിറ്റർ കെ ജിഷയുടെയും മകളാണ് ഗൗരിലക്ഷ്മി.

No comments