Breaking News

മരക്കാപ്പ് കടപ്പുറം ഗവ: ഫിഷറീസ് ഹൈസ്ക്കൂളിന് പുതുതായി പണിയുന്ന കെട്ടിടത്തിനാവശ്യമായ സ്ഥലം എടുക്കുന്നതിന് വേണ്ടി വികസന സമിതിയുടെ ബംബർ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് സ്കുളിൽ വെച്ച് നടന്നു.

മരക്കാപ്പ് കടപ്പുറം ഗവ: ഫിഷറീസ് ഹൈസ്ക്കൂളിന് പുതുതായി പണിയുന്ന കെട്ടിടത്തിനാവശ്യമായ സ്ഥലം എടുക്കുന്നതിന് വേണ്ടി വികസന സമിതിയുടെ ബംബർ സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് സ്കുളിൽ വെച്ച് നടന്നു.
ഹോസ്ദുർഗ്ഗ് സി.ഐ അജിത്ത് കുമാർ ഭാഗ്യശാലികളെ തിരഞ്ഞെടുത്തു.
ഒന്നാം സമ്മാനമായി വികസന സമിതി സ്പോൺസർ ചെയ്ത ടിവിഎസ് ജൂപിറ്റർ സ്കൂട്ടിയും, രണ്ടാം സമ്മാനമായി കേരള ജ്വലേർസ് നിലേശ്വരം സ്പോൺസർ ചെയ്ത എൽ ഇ ഡി ടിവിയും, മൂന്നാം സമ്മാനമായി ഓഷ്യൻ ഫിഷ് കാഞ്ഞങ്ങാട് സ്പോൺസർ ചെയ്ത മിക്സിയുമാണ് സമ്മാനങ്ങൾ.
ചടങ്ങിൽ പബ്ലിസിറ്റി ചെയർമാൻ മഹമ്മുദ് കോട്ടായി സ്വാഗതവും , വാർഡ് കൗൺസിലറും സംഘാടക സമിതി ചെയർമാനുമായ കെ.കെ ബാബു അദ്യക്ഷതയും വഹിച്ചു. ചടങ്ങിൽ പബ്ളിസിറ്റി ജനറൽ കൺവിനർ ശരത്ത് മരക്കാപ്പ് നന്ദി പ്രകാശിപ്പിച്ചു.
. വികസന സമിതി ചെയർമാൻ മുഹമ്മദ് കുഞ്ഞി മാസ്റ്റർ, വികസന സമിതി ഭാരവാഹികളായ അസീസ് ഹാജി, വെങ്ങാട്ട് കുഞ്ഞിരാമൻ എം ടി ബാലൻ, മുഹമ്മദ് കുഞ്ഞി,ഹനിഫ തൈക്കടപ്പുറം,ഷാനിദ് സിയാറത്തിങ്കര,
പിടിഎ പ്രസിഡന്റ് അനിൽ പള്ളിക്കണ്ടം, എസ് എംസി ചെയർമാൻ പ്രദിപൻ, പിടിഎ വൈസ് പ്രസിഡന്റ് ഷാഫി സിയാറത്തിങ്കര, പ്രശാന്തൻ ടി.വി, മദർ പിടിഎ പ്രസിഡന്റ് വിനിത, വൈസ് പ്രസിഡന്റ് ലത, റസിയ, നികേഷ് മാസ്റ്റർ, സതീശൻ മാസ്റ്റർ, പുഷ്പരാജൻ മാസ്റ്റർ, പൂർവ്വ വിദ്യാർത്ഥി എൻ എച്ച് രജീഷ് തുടങ്ങിയവർ സന്നിഹിതരായി.

No comments