Breaking News

പ്രവാസി ക്ഷേമ പെൻഷൻ 5, 000 രൂപയായി വർധിപ്പിക്കണം -അജാനൂർ മണ്ഡലം പ്രവാസി കോൺഗ്രസ്‌.

പ്രവാസി ക്ഷേമ പെൻഷൻ അയ്യായിരം രൂപയായി വർധിപ്പിക്കണമെന്ന് പ്രവാസി കോൺഗ്രസ്‌ അജാനൂർ മണ്ഡലം കൺവെൻഷൻ ഉൽഘാടനം ചെയ്തു കൊണ്ട് ജില്ലാ പ്രസിഡന്റ്‌ ദിവാകരൻ കരിച്ചേരി ആവശ്യപ്പെട്ടു.രാധാകൃഷ്ണൻ വയലിന്റെ അധ്യക്ഷതയിൽ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി പി വി സുരേഷ്‌കുമാർ, ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി സി വി ഭാവനൻ, കോൺഗ്രസ് അജാനൂർ മണ്ഡലം പ്രസിഡന്റ്‌ കുഞ്ഞിരാമൻ എക്കാൽ,കണ്ണൻ കരുവാക്കോട്, എസ് കെ ബാലകൃഷ്ണൻ, ടി വി രാജീവൻ എന്നിവർ സംസാരിച്ചു.പ്രവാസി കോൺഗ്രസ് അജാനൂർ മണ്ഡലം ഭാരവാഹികളായി രാധാകൃഷ്ണൻ വി -പ്രസിഡന്റ്‌, രഘു ടി -വൈസ് പ്രസിഡന്റ്‌, കുഞ്ഞമ്പു വി -സെക്രട്ടറി, കുഞ്ഞികൃഷ്ണൻ ടി വി -ജോയിന്റ് സെക്രട്ടറി, പി കുഞ്ഞികൃഷ്ണൻ നായർ -ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

No comments