നീലേശ്വരം ജെ സി ഐ ഭാരവാഹികളുടെ സ്ഥാനാരോഹണം ജനു. 24 ന്. നീലേശ്വരം ജെ സി ഐക്ക് ആദ്യ വനിതാ പ്രസിഡന്റ്
ജെ സി ഐ നീലേശ്വരത്തിന്റെ പുതിയ ഭാരവാഹികൾ ജനുവരി 24 ന് സ്ഥാനമേൽക്കും.
24 ന് വൈകിട്ട് ഏഴിന് നീലേശ്വരം റോട്ടറി ഹാളിലാണ് സ്ഥാനാരോഹണ ചടങ്ങ്. ആദ്യ വനിതാ പ്രസിഡന്റ് ആയി സംഗീത അഭയനും സെക്രട്ടറിയായി സജിനി സജീവും അടങ്ങിയ ഭരണസമിതിയാണ് ചുമതലയേൽക്കുക. നിലവിലെ പ്രസിഡന്റ് വി വി ഹരിശങ്കർ അധ്യക്ഷനാകും. ജെ സി ഐ മുൻ ദേശീയ അധ്യക്ഷൻ അനീഷ് സി മാത്യു മുഖ്യാതിഥിയാകും. മുൻ ദേശീയ അധ്യക്ഷൻ അഡ്വ എ വി വാമനകുമാർ മുഖ്യപ്രഭാഷണം നടത്തും. മേഖല അധ്യക്ഷൻ ജസിൽ ജയൻ, മേഖല ഉപാധ്യക്ഷൻ മുഹമ്മദ് ജബ്‌റൂദ് എന്നിവർ ചടങ്ങിനെത്തും. ഈ വർഷത്തെ വിവിധ സേവന സഹായ പദ്ധതികൾക്കും പരിപാടിയിൽ തുടക്കം കുറിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനം ലക്ഷ്യമിടുന്ന കർമപദ്ധതികളാണ് നടപ്പാക്കുക. നൂറോളം വനിതകളെ സ്വയംസംരംഭകരാക്കാനുള്ള തൊഴിൽ പരിശീലന കളരികൾ, കുട്ടികൾക്ക് ബോക്‌സിങ് അധിഷ്ഠിത കായിക പരിശീലനം, കുട്ടികൾക്കായി സൈബർ സുരക്ഷാ പദ്ധതികൾ, രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസുകൾ തുടങ്ങിയ പരിപാടികളാണ് ഈ വർഷം നടപ്പാക്കുകയെന്ന് ഭാരവാഹികൾ നീലേ്ശ്വരം പ്രസ്‌ഫോറത്തിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രസിഡന്റ് സംഗീത അഭയൻ, സെക്രട്ടറി സജിനി സജീവ്, ട്രഷറർ വിഞ്ചു വിശ്വനാഥ്, വൈസ് പ്രസിഡന്റ് പി പി രാജേഷ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

No comments