Breaking News

സി പി എം ജില്ലാ സമ്മേളനം: ആദ്യ സ്‌നേഹവീട് കൈമാറി

ഫെബ്രുവരി അഞ്ച് മുതൽ ഏഴ് വരെ കാഞ്ഞങ്ങാട്ട് നടക്കുന്ന സി പി എം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി എല്ലാ ഏരിയകളിലും ഓരോ സ്‌നേഹവീടുകൾ നിർമിച്ചു നൽകും. 
ഇതിന്റെ ഭാഗമായി പനത്തടി ഏരിയാ കമ്മിറ്റിയും കോളിച്ചാൽ ലോക്കൽ കമ്മിറ്റിയും ചേർന്ന് ചെറുപനത്തടിയിലെ അക്ഷയയുടെ കുടുംബത്തിനായി നിർമിച്ച സ്‌നേഹവീടിന്റെ താക്കോൽ കൈമാറി പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ താക്കോൽ കൈമാറി. ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്‌നേഹവീട് നിർമാണം. ഇതിനായി ഏരിയാ തലങ്ങളിൽ പ്രത്യേക കമ്മിറ്റിയും പ്രവർത്തനവും സംഘടിപ്പിക്കുന്നുണ്ട്. 
2022 ൽ മടിക്കൈ അമ്പലത്തുകരയിൽ നടന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായും ഏരിയകളിൽ സ്‌നേഹവീടുകൾ നിർമിച്ചിരുന്നു. ചെറുപനത്തടിയിൽ നടന്ന താക്കോൽ കൈമാറ്റ ചടങ്ങിൽ കെ പി സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം സാബു അബ്രഹാം, ജില്ലാ കമ്മിറ്റി അംഗം എം വി കൃഷ്ണൻ, ഏരിയാ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ, എം സി മാധവൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം പുഷ്പകുമാരി, ലോക്കൽ സെക്രട്ടറി ടി വേണുഗോപാലൻ എന്നിവർ സംസാരിച്ചു.
...............

No comments