ജില്ലാ സർവ്വോദയ മണ്ഡലത്തിൻ്റെ സമഭാവത്തിലൂടെ സ്നേഹകൂട്ടായ്മ എന്ന സന്ദേശവുമായി നീലേശ്വരത്ത് സ്നേഹകൂട്ടായ്മ സംഘടിപ്പിച്ചു.
ജില്ലാ സർവ്വോദയ മണ്ഡലത്തിൻ്റെ സമഭാവത്തിലൂടെ സ്നേഹകൂട്ടായ്മ എന്ന സന്ദേശവുമായി നീലേശ്വരത്ത് സ്നേഹകൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് ഡോ. ടീ എം സുരേന്ദ്രനാഥിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പരിപാടിയുടെ ഉത്ഘാടനം കാഞ്ഞങ്ങാട് നെഹ്റു കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. ടി വിജയൻ ഉത്ഘാടനം ചെയ്തു. പൊതു പ്രവർത്തകൻ ജോസ് മാത്യു അടുക്കം ക്രിസ്മസ് ദിന സന്ദേശം നൽകി. സതി പയ്യന്നൂർ,ഇ.വി പത്മനാഭൻ, പത്മനാഭൻ അയ്യപ്പൻകോട്ട ,ടി തമ്പാൻ എന്നിവർ സംസാരിച്ചു. വിജയകുമാർ ഹരിപുരം സ്വാഗതവും കെ ആർ കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു.
No comments