Breaking News

നാഷനൽ ബീഡി സിഗാർ വർക്കേഴ്സ് യൂനിയൻ ഐ എൻ ടി യു സി ജില്ലാ കമ്മിറ്റി യോഗം നീലേശ്വരത്ത് ചേർന്നു.

നാഷനൽ ബീഡി സിഗാർ വർക്കേഴ്സ് യൂനിയൻ ഐ എൻ ടി യു സി ജില്ലാ കമ്മിറ്റി യോഗം നീലേശ്വരത്ത് ചേർന്നു. കർണാടക ബീഡി കമ്പനികളിൽ  ജോലി ചെയ്യുന്ന എല്ലാ  തൊഴിലാളികളെയും  സംരക്ഷിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ഐ എൻ ടി യു സി ദേശീയ സമിതി അംഗവും ജില്ലാ പ്രസിഡന്റും ആയ പി ജി ദേവ് ആവശ്യപ്പെട്ടു. അംഗീകൃത സ്ഥാപനത്തിലെ ചില തൊഴിലാളികൾക്ക് ക്ഷേമ ബോർഡ് ആനുകൂല്യങ്ങൾ നൽകിയിരുന്നുവെങ്കിലും മൊത്തം വിലയുടെ ഇരുപത് ശതമാനം തുക തൊഴിലാളികളിൽ നിന്ന് തിരിച്ചു പിടിക്കാനുള്ള സർക്കാർ നടപടി ഒഴിവാക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ എം ശ്രീധരൻ അധ്യക്ഷത വഹിച്ചു. എൻ സി രാജു, സി വി ഭാവനൻ, എറുവാട്ട് മോഹനൻ, ടി വി കുഞ്ഞിരാമൻ, ലത സതീഷ്, വി വി സുധാകരൻ, കെ സുരേഷ് കുമാർ, എം കുഞ്ഞിക്കൃഷ്ണൻ, വി വി കൃഷ്ണൻ, കെ സുകുമാരൻ, കെ എം ശ്രീജ, എം ശൈലജ എന്നിവർ സംസാരിച്ചു. എഐടിയുസി നേതാവും ബീഡി തൊഴിലാളി ക്ഷേമ ബോർഡ് അംഗവുമായ ടി വി കൃഷ്ണൻ തൊഴിലാളികളും ക്ഷേമ പ്രവർത്തനവും എന്ന വിഷയം അവതരിപ്പിച്ചു. സമാപന സമ്മേളനം ഡി സി സി ജനറൽ സെക്രട്ടറി കെ വി സുധാകരൻ ഉദ്ഘാടനം ചെയ്തു. വി കെ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. എം രാധാകൃഷ്ണൻ നായർ, വി വി സുനിത, കെ മംഗളാദേവി, ടി കെ സരസ്വതി, ബേബി കാരിയിൽ, സീമ വിനോദ്, എം വി ഗംഗാധരൻ, യു കെ ഉഷ, രാധിക കരുണാകരൻ, എ ചന്ദ്രമതി, കെ പുഷ്പ, കൃഷ്ണൻ കൊടുംപുറം എന്നിവർ സംസാരിച്ചു. പ്രവർത്തന റിപ്പോർട്ടും പ്രമേയങ്ങളും അവതരിപ്പിച്ചു. ഭാരവാഹികൾ: കെ എം ശ്രീധരൻ (പ്രസി), എൻ സി രാജു (ജന.സെക്ര), വി കെ കുഞ്ഞിരാമൻ (ട്രഷ).

No comments