Breaking News

വിനോദിനി നാലപ്പാടത്തിന്‍റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അവാര്‍ഡ് അഡ്വ.പി. സതീദേവിക്ക്

സി.പി.എം പ്രവര്‍ത്തകയും, പുരോഗമന കലാ സാഹിത്യ സംഘം, മഹിളാ അസോസിയേഷന്‍, കെ.എസ്.കെ.ടി.യു നേതാവും, സാഹിത്യ-സാംസ്കാരിക- പത്ര പ്രവര്‍ത്തകയുമായിരുന്ന വിനോദിനി നാലപ്പാടത്തിന്‍റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള 2025 ലെ പത്താമത് അവാര്‍ഡ് മുന്‍ എം.പി യും, സിപി എം കേന്ദ്ര കമ്മിറ്റി മെമ്പറും, കേരള വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയുമായ അഡ്വ.പി. സതീദേവിക്ക് നല്‍കാന്‍ തീരുമാനിച്ചു. വടകര സ്വദേശിയും, ഖാദി ബോര്‍ഡ് ചെയര്‍മാനും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ പി. ജയരാജന്‍റെ സഹോദരിയുമാണ് പി. സതീദേവി. 
 അഡ്വ.പി. അപ്പുകുട്ടന്‍, ഇ.പത്മാവതി, ഡോ. സി. ബാലന്‍, എം.വി. രാഘവന്‍, ടി.കെ.നാരായണന്‍, എന്‍.ഗംഗാധരന്‍, കെ. മോഹനന്‍, സുരേഷ്കുമാര്‍ നീലേശ്വരം എന്നിവരടങ്ങിയ അവാര്‍ഡ് നിര്‍ണ്ണയ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. തുളുനാട് മാസികയും സി.പി.എം നാലപ്പാടം ബ്രാഞ്ചും സംയുക്തമായി 2025 ജനുവരി മാസം നടത്തുന്ന വിനോദിനി നാലപ്പാടം അനുസ്മരണ സമ്മേളനത്തില്‍ വെച്ച് അവാര്‍ഡ് ശില്പവും പ്രശംസാപത്രവും സമര്‍പ്പിക്കുന്നതാണ്. 
 പത്രസമ്മേളനത്തില്‍ അഡ്വ.പി.അപ്പുകുട്ടന്‍, ഇ.പത്മാവതി, ഡോ.സി.ബാലന്‍,എം.വി.രാഘവന്‍, കെ.മോഹനന്‍,കുമാരന്‍ നാലപ്പാടം,സുരേഷ്കുമാര്‍ നീലേശ്വരം എന്നിവര്‍ സംബന്ധിച്ചു.

No comments