സന്നദ്ധ, സാമൂഹിക സേവന മികവ്: നീലേശ്വരത്തെ ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർക്ക് ജില്ലാ പോലീസ് മേധാവിയുടെ പ്രശസ്തി പത്രം
സന്നദ്ധ, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിലെ പ്രവർത്തന മികവിനാൽ നിറഞ്ഞു നിൽക്കുന്ന നീലേശ്വരത്തെ ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർക്ക് ജില്ലാ പോലീസ് മേധാവി ഡി ശിൽപ പ്രശസ്തി പത്രം സമ്മാനിച്ചു.
നീലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ ജനമൈത്രി പോലീസിന്റെ പ്രവർത്തനങ്ങൾ ഏകോപ്പിക്കുന്നതിൽ നൽകിയ സേവനങ്ങൾക്കാണ് അംഗീകാരം. വിജയ ബാങ്ക് റിട്ട. മാനേജർ ആയ ഇദ്ദേഹം ജില്ലാ ഒളിമ്പിക് അസോസിയേഷൻ വൈസ് ചെയർമാനുമാണ്. ലയൺസ് ക്ലബ് അഡീഷ നൽ കാബിനറ്റ് സെക്രട്ടറി, ഒയിസ്ക ഇന്റർനാഷനൽ സൗത്ത് ഇന്ത്യൻ കമ്മിറ്റി അംഗം, സീനിയർ സിറ്റിസൻസ് ഫോറം സംസ്ഥാന കമ്മിറ്റി അംഗം, കരുണ പാലിയേറ്റീവ് സൊസൈറ്റി, ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി എന്നിവയിലെ ലൈഫ് മെമ്പർ, തേർവയൽ വെസ്റ്റ് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു. പൊതുജനങ്ങൾക്ക് വലിയ രീതിൽ സഹായമെത്തിക്കുന്നതിൽ ജനമൈത്രി പോലീസിനൊപ്പം പ്രവർത്തിച്ചതിനുള്ള അംഗീകാരവും കൂടിയാണ് പ്രശംസാപത്രം.
No comments