Breaking News

കേരള പൂരക്കളി അക്കാദമി അംഗം വെള്ളിക്കോത്ത് അടോട്ട് കൂലോത്ത് വളപ്പിലെ വി.പി. പ്രശാന്ത് കുമാർ (44) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

കേരള പൂരക്കളി അക്കാദമി അംഗം വെള്ളിക്കോത്ത് അടോട്ട് കൂലോത്ത് വളപ്പിലെ വി.പി. പ്രശാന്ത് കുമാർ (44) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
സി പി എം അജാനൂർ ലോക്കൽ കമ്മിറ്റി അംഗവും പുരോഗമന കലാ സാഹിത്യ സംഘം കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറിയുമാണ്. അജാനൂർ പഞ്ചായത്ത് മുൻ അംഗമായ പ്രശാന്ത് കോട്ടച്ചേരി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ്.  അറിയപ്പെടുന്ന പൂരക്കളി കലാകാരനും പരിശീലകനും ആയിരുന്നു. മൃതദേഹം 12.30 ന് അടോട്ട് ജോളി ക്ലബിലും രണ്ട് മണിക്ക് സിപിഎം അജാനൂർ ലോക്കൽ കമ്മിറ്റി ഓഫീസായ അടോട്ട് എകെജി ഭവനിലും പൊതു ദർശനത്തിന് വെക്കും. 3 മണിക്ക് സംസ്കരിക്കും.

No comments