Breaking News

നീലേശ്വരം കോട്ടപ്പുറം സെവൻസ് സീസൺ 3 ഫുട്ബോൾ ടൂർണമെന്റ് ആരംഭിച്ചു

നീലേശ്വരം കോട്ടപ്പുറം നാഷണൽ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കോട്ടപ്പുറം സെവൻസ് സീസൺ 3 ഫുട്ബോൾ ടൂർണമെന്റിന്റെ ഉൽഘാടനം എം രാജഗോപാലൻ എം എൽ എ നിർവ്വഹിച്ചു. നീലേശ്വരം നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ അറിഞ്ചിറ അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ കൗൺസിലർ റഫീഖ് കോട്ടപ്പുറം, കെ പി മൊയ്‌ദു ഹാജി, മമ്മു കോട്ടപ്പുറം, റഹൂഫ് കോട്ടയിൽ, എൻ പി റഹീം, റസാഖ് പുഴക്കര, ബഷീർ ടി പി, അഫ്നാൻ, റഹ്‌നാസ്, മുസമ്മിൽ, മുഹ്സിൻ ടി പി എന്നിവർ സംസാരിച്ചു. ടൂർണമെന്റ് കമ്മിറ്റി കൺവീനർ നൗഫൽ ആനച്ചാൽ സ്വാഗതം പറഞ്ഞു. ചടങ്ങിൽ പഴയ കാല ഫുട്ബോൾ താരം ഏറമ്പുറം മുഹമ്മദിനെ ആദരിച്ചു. ഉൽഘാടന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ നേടി സമനില പാലിച്ചപ്പോൾ പെനാൽറ്റി ഷൂട്ട് ഔട്ടിൽ ബ്ലാക്ക് & വൈറ്റ് പൊറാപ്പാടിനെതിരെ ഓഫൻസ് കീഴൂർ വിജയിച്ചു. ഇന്ന് മുനവവിർ സിറ്റി തൃക്കരിപ്പൂരും ചാലഞ്ചർസ് കാരാട്ടും തമ്മിൽ ഏറ്റുമുട്ടും.

No comments