കരിന്തളം കുണ്ടൂരിലെ ഗ്രാന്മ വായനശാല ക്രിസ്തുമസ് പുതുവത്സരാഘോഷം നടത്തി
കരിന്തളം കുണ്ടൂരിലെ ഗ്രാന്മ വായനശാല ക്രിസ്തുമസ് പുതുവത്സരാഘോഷം നടത്തി.
ഗ്രാന്മ ഗ്രാന്റ് നൈറ്റ് എന്ന പേരിലാണ് പരിപാടി നടത്തിയത്. ഇതോടനുബന്ധിച്ചു നടന്ന കാരംസ് മത്സരത്തിൽ വനിതാ വിഭാഗത്തിൽ സിന്ധു ശ്രീരാജ്, കെ നിതിന, വി വി അഖില, യു പി വിഭാഗത്തിൽ കെ അൻവിദ്, ടി പി അഭിനവ്, എൽ പി വിഭാഗത്തിൽ ടി പി നീരജ്, എം വി ദേവാർഷിത് എന്നിവർ ജേതാക്കളായി. ഗ്രാന്റ് കേക്ക് നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെട്ട സൗഭാഗ്യ സന്തോഷ് ക്രിസ്തുമസ് കേക്ക് മുറിച്ചു. സമാപന സമ്മേളനം പ്രശസ്ത നാടൻപാട്ട് കലാകാരൻ സുഭാഷ് അറുകര ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് ദിവ്യ ടീച്ചർ അധ്യക്ഷത വഹിച്ചു. മത്സര വിജയി കൾക്ക് സമ്മാനങ്ങളും നൽകി. എം ചന്ദ്രൻ, വി അമ്പൂഞ്ഞി, വനിതാവേദി സെക്രട്ടറി നവനീത എന്നിവർ ആശംസകൾ അറിയിച്ചു. വായനശാല സെക്രട്ടറി ലിനീഷ് കുണ്ടൂർ സ്വാഗതവും ലൈബ്രേറിയൻ എൻ മാളവിക നന്ദിയും പറഞ്ഞു. ഗ്രീൻ പ്രോട്ടോക്കോളിൽ നടന്ന പരിപാടിയിലേക്ക് പ്രദേശത്തെ ഹരിതകർമസേന പ്രവർത്തകരായ ഇന്ദിര സന്തോഷ്, റീന സന്തോഷ് എന്നിവർ സ്റ്റീൽ ഗ്ലാസുകൾ നൽകി. നൂറ്റി മുപ്പതിലേറെ പേർ പരിപാടിക്കെത്തി.
No comments