കെ എസ് സി എഫ് കാട്ടിപ്പൊയിൽ യൂണിറ്റ് സമ്മേളനം നടത്തി
കെ എസ് സി എഫ് കാട്ടിപ്പൊയിൽ യൂണിറ്റ് സമ്മേളനം യൂണിറ്റ് പ്രസിഡന്റ് കെ.ടി. കൂര്യന്റെ അദ്ധ്യക്ഷതയിൽ കെ എസ് സി എഫ് ജില്ലാ സെക്രട്ടറി കെ.സുകുമാരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. മുഖ്യാഥിതിയായി പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഭൂപേഷ് പങ്കെടുത്ത് സംസാരിച്ചു. യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് കെ.ജെ. അഗസ്റ്റിൻ, പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി ഭരതൻ കരപ്പാത്ത്. വനിതാ ഫോറം ജില്ലാ പ്രസിഡന്റം മേരിക്കുട്ടി മാത്യു. എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ഇ. രാമചന്ദ്രൻ സ്വാഗതവും സി.കെ.ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.
No comments