ചായ്യോത്ത് ഗവ. സ്കൂളിൽ സ്കൗട്ട് & ഗൈഡ്സ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ.
ചായ്യോത്ത് ഗവ. ഹയർസെക്കൻഡറി സ്കൂളിൽ സ്കൗട്ട് & ഗൈഡ്സ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. ഭക്ഷ്യവിഷബാധയേറ്റ് വിവിധ ആശുപത്രികളിൽ 50ഓളം പേർ ചികിത്സ തേടി. ചെറുവത്തൂർ സർക്കാർ ആശുപത്രിയിൽ പത്ത് കുട്ടികളെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടികൾ ആശുപത്രിയിൽ ചികിൽസ തേടിയത്. ക്യാപിൽ പങ്കെടുത്ത മറ്റ് കുട്ടികൾക്കു ദേഹാസ്വസ്ഥ്യം ഉണ്ടെങ്കിൽ ചികിത്സ തേടണമെന്ന് ആശുപതി അധികൃതർ അറിയിച്ചു. ക്യാമ്പിലേക്ക് ഭക്ഷണം എത്തിച്ച ഹോട്ടൽ ആരോഗ്യ വകുപ്പ് അധികൃതർ പൂട്ടിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 238 കുട്ടികളാണ് 27, 28, 29, തീയതികളിൽ നടന്ന ക്യാമ്പിൽ പങ്കെടുത്തത്. മൂന്ന് ദിവസവും സ്കൂളിന് സമീപത്തുള്ള ഹോട്ടലിൽ നിന്നാണ് ഭക്ഷണമെത്തിച്ചിരുന്നത്. ഈ ഹോട്ടലാണ് ആരോഗ്യവകുപ്പ് അധികൃതർ പൂട്ടിച്ചത്.
No comments